in , ,

ധനുഷിന്‍റെ ആക്ഷൻ ത്രില്ലർ ‘മാരൻ’ മലയാളത്തിലും; ട്രെയിലർ എത്തി…

ധനുഷിന്‍റെ ആക്ഷൻ ത്രില്ലർ ‘മാരൻ’ മലയാളത്തിലും; ട്രെയിലർ എത്തി…

തെന്നിന്ത്യൻ സൂപ്പർതാരം ധനുഷിനെ നായകനാക്കി കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാരൻ’. മാളവിക മോഹനൻ ധനുഷിന്റെ നായിക ആയി എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി നാല് ഭാഷകളിലാണ് ‘മാരൻ’ റിലീസ് ചെയ്യുന്നത്. മലയാളം പതിപ്പ് ഉളളതിനാൽ ചിത്രത്തിന്റെ ട്രെയിലർ മലയാളത്തിലും പുറത്തു വന്നിട്ടുണ്ട്. ഏഷ്യാനെറ്റ് ആണ് മലയാളം ട്രെയിലർ റിലീസ് ചെയ്തത്. ട്രെയിലർ കാണാം:

മാരൻ എന്ന ഒരു ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് ആയാണ് ധനുഷിനെ ട്രെയിലറിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു വെളിപ്പെടുത്തൽ പ്രസിദ്ധീകരിക്കുന്നതിലൂടെ മാരൻ പ്രശ്നത്തിലാകുന്നു എന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. ചിത്രത്തിലെ തന്റെ സഹപ്രവർത്തക കൂടിയായ മാളവിക മോഹനന്റെ കഥാപാത്രവുമായുള്ള പ്രണയവും അതോടൊപ്പം സഹോദരിയുമായി അദ്ദേഹം പങ്കിടുന്ന വൈകാരികവും രസകരവുമായ നിമിഷങ്ങളും ട്രെയിലറിൽ കാണിക്കുന്നുണ്ട്. കിടിലൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ മിന്നിമായുന്നുണ്ട്.

മുൻപ് ചിത്രത്തിന്റെ ഒരു ഗ്രാഫിക് മോഷൻ പോസ്റ്ററും പുറത്തുവന്നിരുന്നു. ജനുവരി 15-ന് പൊങ്കൽ പ്രമാണിച്ച് പുറത്തുവന്ന മോഷൻ പോസ്റ്ററിൽ കൈയിൽ ആയുധവുമായി നിൽക്കുന്ന ധനുഷിനെ ആണ് അവതരിപ്പിച്ചത്. മുറിവേറ്റ ചില ആളുകൾ നിലത്തു കിടക്കുന്നതും മോഷൻ പോസ്റ്ററിൽ കാണാൻ കഴിയും. ആക്ഷൻ ത്രില്ലർ എന്ന സൂചന മോഷൻ പോസ്റ്റർ നൽകിയപ്പോൾ ട്രെയിലർ നൽകുന്ന സൂചന ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ പ്രണയത്തിനും ഫാമിലി ഡ്രാമയ്ക്കും സ്ഥാനം ഉണ്ടെന്ന് ആണ്.

സത്യജ്യോതി ഫിലിംസിന്റെയും ടിജി ത്യാഗരാജന്റെയും ബാനറുകളിൽ സെൻദിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
ഒടിടി റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം മാർച്ച് പതിനൊന്നിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയർ ചെയ്യും.

വര്‍ഷങ്ങള്‍ക്ക് ശേഷം കാക്കി അണിഞ്ഞ് സുരേഷ് ഗോപി; ‘പാപ്പൻ’ സെക്കന്‍റ് ലുക്ക്…

അരങ്ങേറ്റം 16 വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയുടെ നായികയായി, ഇന്ന് ദുൽഖറിന്‍റെ നായിക…