“ഇത് പ്രതീക്ഷകൾക്കപ്പുറം”; 2 മിനിറ്റിൽ പ്രേക്ഷകരെ കയ്യിലെടുക്കും ‘ഓസ്‌ലർ’ ട്രെയിലർ…

‘അഞ്ചാം പാതിര’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘അബ്രഹാം ഓസ്‌ലറി’ൻ്റെ ട്രെയിലർ പുറത്തിറങ്ങി. ഒരിടവേളയ്ക്ക് ശേഷം ജയറാം നായകനാകുന്ന ഈ ചിത്രത്തിൻ്റെ 2 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആണ് നിർമ്മാതാക്കൾ ഇപ്പൊൾ റിലീസ് ചെയ്തിരിക്കുന്നത്. ട്രെയിലറിലെ ഓരോ നിമിഷവും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന തരത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്.
ഭൂതകാലം വേട്ടയാടുന്നത് കാരണം ഉറക്കമില്ലായ്മയും ഹലൂസനേഷൻസും കൊണ്ട് ബുദ്ധിമുട്ടുന്ന നായക കഥാപാത്രത്തെ ആണ് ജയറാം അവതരിപ്പിക്കുന്നത് എന്ന് ട്രെയിലർ വ്യക്തമാക്കുന്നു. ചില ക്രൈമുകളും അന്വേഷണങ്ങളും ഒക്കെ ട്രെയിലറിൽ പരാമർശിച്ചു പോകുന്നുണ്ട്. ചിത്രത്തിൽ കാമിയോ റോളിൽ എത്തുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു ഡയലോഗും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രെയിലർ കാണാം.
ജയറാം, മമ്മൂട്ടി എന്നിവരെ കൂടാതെ ജഗദീഷ്, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, അനൂപ് മേനോൻ, അർജുൻ അശോകൻ, സൈജു കുറുപ്പ്, ദിലീഷ് പോത്തൻ, സായ്കുമാർ, അർജുൻ നന്ദകുമാർ എന്നിവർ ആണ് ചിത്രത്തിൻ്റെ താരനിരയിൽ ഉള്ളത്. രന്ദീർ കൃഷ്ണൻ തിരക്കഥ ഒരുക്കിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വർ ആണ്. മിഥുൻ മുകുന്ദൻ സംഗീതവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജനുവരി 11 ന് ആണ് ചിത്രത്തിൻ്റെ റിലീസ്.