“മാതാപിതാക്കളെ മാപ്പ് ഇനിയങ്ങോട്ട് തന്നിഷ്ട്ടക്കൂത്ത്”; ആഘോഷങ്ങളുടെ തുടക്കമായ ‘ആവേശ’ത്തിലെ ആ വീഡിയോ ഗാനവും പുറത്ത്…

ജിത്തു മാധവൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ആവേശം വിഷു റിലീസ് ആയി എത്തി തിയേറ്ററുകളിൽ ആരവങ്ങൾ തീർക്കുകയാണ്. റിലീസിന് മുൻപേ തന്നെ പോസ്റ്ററുകളിലൂടെയും ഗാനങ്ങളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം ആദ്യ ഷോയ്ക്ക് ശേഷം അതി ഗംഭീര അഭിപ്രായങ്ങൾ നേടുക ആയിരുന്നു. ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടിയിപ്പോൾ അണിയറപ്രവർത്തകർ പുറത്തുവീട്ടിരിക്കുക ആണ്.
‘മാതാപിതാക്കളെ മാപ്പ് ഇനിയങ്ങോട്ട് തന്നിഷ്ട്ടക്കൂത്ത്’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം ആണിപ്പോൾ യൂടുബീൽ റിലീസ് ആയിരിക്കുന്നത്. ബാംഗ്ലൂർ നഗരത്തിൽ പടിക്കാനായി എത്തിയ വിദ്യാർഥികൾക്ക് ഇടയിൽ ഹോസ്റ്റലിലും ക്യാംപസിലും ഒക്കെ ആയി സൗഹൃദം രൂപപ്പെടുന്നതും ആ ലൈഫ് സ്റ്റൈൽ അവർ ആഘോഷിക്കുന്നതും ഒക്കെ ആണ് ഈ ഗാനത്തിന്റെ ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം നിർവഹിച്ചത്. വീഡിയോ:
ആക്ഷനും കോമെഡിയും ഒരുപോലെ ഇടകലർത്തി ബാംഗ്ലൂർ നഗരത്തിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ രങ്കൻ എന്ന ഗുണ്ടയായി ആണ് ഫഹദ് എത്തിയത്. ഒരു കൂട്ടം കോളേജ് വിദ്യാർഥികൾ ഒരു പ്രശ്നത്തിൽ അകപ്പെടുമ്പോൾ അവരെ സഹായിക്കായി രങ്കൻ എത്തുന്നു. പിന്നീട് എന്ത് സംഭവിക്കുന്നു എന്ന് രസകരമായി പറയുക ആണ് ഈ ചിത്രം. ഫഹദ് ഫാസിലിന്റെ മിന്നും പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇതിന് മുൻപ് ജിത്തു മാധവൻ സംവിധാനം ചെയ്ത് രോമാഞ്ചത്തില്‍ നിരൂപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സജിൻ ഗോപുവും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്.
അന്‍വര്‍ റഷീദ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആൻഡ് ഫ്രണ്ട്സിന്‍റെ ബാനറിൽ നസ്രിയയും ചേർന്നാണ് ആവേശം നിർമ്മിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിനെ കൂടാതെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. സമീർ താഹിർ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷൻ ആണ്.