in

ജോസിന്റെ വരവ് തിയേറ്ററുകളിൽ ഇടി മുഴുക്കം സൃഷ്ടിക്കാൻ തന്നെ; ‘ടർബോ’ ജൂൺ 13ന്, പുതിയ പോസ്റ്റർ എത്തി..

ജോസിന്റെ വരവ് തിയേറ്ററുകളിൽ ഇടി മുഴുക്കം സൃഷ്ടിക്കാൻ തന്നെ; ‘ടർബോ’ ജൂൺ 13ന്, പുതിയ പോസ്റ്റർ എത്തി..

മെഗാസ്റ്റാർ മമ്മൂട്ടിയും സംവിധായകൻ വൈശാഖും ഒന്നിക്കുന്ന ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ ഒരു ബിഗ് അപ്ഡേറ്റ് വിഷു ദിനമായ ഇന്ന് പുറത്തുവിട്ടു. ചിത്രത്തിന്റെ പുതിയ ഒരു പോസ്റ്ററും റിലീസ് തീയതിയും വെളിപ്പെടുത്തുന്നത് ആണ് ഈ അപ്ഡേറ്റ്. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച ഈ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ജൂൺ 13ന് എത്തും.

മമ്മൂട്ടയുടെ സ്വന്തം നിർമ്മാണ കമ്പനി ആയ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം അവരുടെ ഏറ്റവും വലിയ ബജറ്റ് ചിത്രമായാണ് ഒരുക്കുന്നത്. വേഫറർ ഫിലിംസ് കേരളത്തിലും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ഓവർസീസിലും ചിത്രം വിതരണം ചെയ്യും. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയായ ‘ടർബോ’ അവരുടെ ആദ്യത്തെ മാസ് ആക്ഷൻ ചിത്രം കൂടിയാണ്. ‘ടർബോ ജോസ്’ എന്ന കഥാപാത്രത്തയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടി പുതിയ ഒരു ​ഗെറ്റപ്പിൽ ആണ് ഈ ചിത്രത്തിൽ പ്രതീക്ഷപ്പെടുന്നത്.

കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ഈ സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം നടത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. ആക്ഷന് വളരെയധികം പ്രാധാന്യം നൽകി ഒരുങ്ങുന്ന ഈ ചിത്രത്തിലെ ആക്ഷൻ സീനുകൾ ഒരുക്കിയത് വിയറ്റ്നാം ഫൈറ്റേർസാണ്. ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് സാധ്യമാക്കി 200 കിമീറ്റർ സ്പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ കഴിയുന്ന ‘പർസ്യുട്ട് ക്യാമറ’യാണ് ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ‘ട്രാൻഫോർമേഴ്‌സ്’, ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ഈ ക്യാമറ ഇന്ത്യയിൽ ഷാരൂഖ് ഖാൻ ചിത്രം ‘പഠാനി’ലും ഉപയോഗിച്ചിട്ടുണ്ട്.

Content Summary: Mammootty Starrer Turbo Release Date Revealed, movie to release on June 13

“മാതാപിതാക്കളെ മാപ്പ് ഇനിയങ്ങോട്ട് തന്നിഷ്ട്ടക്കൂത്ത്”; ആഘോഷങ്ങളുടെ തുടക്കമായ ‘ആവേശ’ത്തിലെ ആ വീഡിയോ ഗാനവും പുറത്ത്…

നല്ല നടൻ മോഹൻലാലോ മമ്മൂട്ടിയൊ?; ധ്യാനിൻ്റെ ഈ ചോദ്യത്തിന് ഞൊടിയിടയിൽ ശ്രീനിവാസൻ്റെ മറുപടി…