in

ആഗോള കളക്ഷൻ 17.8 കോടി; മൂന്ന് ദിവസത്തെ ‘ആറാട്ട്’ കളക്ഷൻ റിപ്പോർട്ട്…

ആഗോള കളക്ഷൻ 17.8 കോടി; മൂന്ന് ദിവസത്തെ ‘ആറാട്ട്’ കളക്ഷൻ റിപ്പോർട്ട്…

മോഹൻലാൽ ചിത്രം ‘ആറാട്ട്’ ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി മുന്നേറുക ആണ്. ചിത്രത്തിന്റെ ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുക ആണ്. ഫെബ്രുവരി 18ന് തീയേറ്ററുകളിൽ എത്തിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 17.8 കോടി രൂപയാണ് നേടിയിരിക്കുന്നത്.

മൂന്ന് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് 9.47 കോടി ഗ്രോസ് കളക്ഷൻ ആണ് ചിത്രത്തിന് ലഭിച്ചത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ആറ് കോടിയോളം നേടാനും ചിത്രത്തിന് ആയി. യൂകെ അയർലാൻഡ് ബോക്സ് ഓഫീസിൽ നിന്ന് 86 ലക്ഷം ആണ് ചിത്രം വീക്കെൻഡിൽ നേടിയത്. മറ്റിടങ്ങളിലും ചിത്രം മികച്ച കളക്ഷൻ ആണ് നേടുന്നത്.

യാതൊരു അവകാശം വാദവും ഇല്ലാതെ ഒരു മാസ് എന്റർടൈനർ എന്ന നിലയിൽ ആണ് ആറാട്ട് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങിയത് ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഉദയകൃഷൻ ആണ്. ഇരുവരും ആദ്യമായി ഒന്നിച്ചപ്പോൾ ബി ഉണ്ണികൃഷ്ണന്റെ കരിയറിലെ ആദ്യ സമ്പൂർണ്ണ മാസ് എന്റർടൈനർ ആയി മാറുക ആയിരുന്നു.

വില്ലൻ എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ മോഹൻലാൽ കൂട്ട് കെട്ട് ഒന്നിച്ച ഈ ചിത്രം ഈ ടീമിന്റെ അഞ്ചാമത്തെ ചിത്രമാണ്. രാഹുൽ രാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചു. ഛായാഗ്രാഹകൻ വിജയ് ഉലഗനാഥ്‌ ആണ്. ശ്രദ്ധ ശ്രീനാഥ്, സിദ്ദിഖ്, ജോണി ആന്റണി, വിജയരാഘവന്‍, ഇന്ദ്രന്‍സ്, രാമചന്ദ്ര രാജു, നെടുമുടി വേണു, സായ്കുമാര്‍, നന്ദു, സ്വാസിക, മാളവിക, കൊച്ചു പ്രേമൻ, രചന നാരായണന്‍കുട്ടി തുടങ്ങിയവര്‍ ആണ് മറ്റ് താരങ്ങള്‍.

ബോക്സ് ഓഫിസിൽ തിളങ്ങി ആറാട്ട്; ഓപ്പണിങ്ങ് വീക്കെൻഡ് കളക്ഷൻ റിപ്പോർട്ട്…

‘തെലുങ്കിലും ഉണ്ടെടാ പിടി’, ബാലയ്യയുടെ പുതിയ ചിത്രത്തിൽ ലാലും…