ബോക്സ് ഓഫിസിൽ തിളങ്ങി ആറാട്ട്; ഓപ്പണിങ്ങ് വീക്കെൻഡ് കളക്ഷൻ റിപ്പോർട്ട്…
സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ മാസ് എന്റർടൈനർ ‘ആറാട്ട്’ തീയേറ്ററുകളിൽ മികച്ച കളക്ഷൻ നേടി മുന്നേറുക ആണ്. ഫെബ്രുവരി 18 വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോൾ മൂന്ന് ദിവസത്തെ ഓപ്പണിങ്ങ് വീക്കെൻഡ് ഷോകൾ പൂർത്തിയാക്കിയിരിക്കുക ആണ്.
ഞായർ വരെ ചിത്രം കേരളത്തിൽ നിന്ന് നേടിയ കളക്ഷന്റെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഈ മൂന്ന് ദിവസങ്ങളിൽ നിന്ന് കേരള ബോക്സ് ഓഫീസിൽ നിന്ന് 9.47 കോടി രൂപ ആണ് ചിത്രം നേടിയത്. 4.39 കോടി ആണ് ഷെയർ. 7.56 കോടി രൂപ നെറ്റും.
ആദ്യ ദിനത്തിൽ ചിത്രം കേരളത്തിൽ നിന്ന് നേടിയ ഗ്രോസ് കളക്ഷൻ 3.85 കോടി രൂപ ആണ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷൻ ആണ് ഇത്. അൺറിയലിസ്റ്റിക്ക് എന്ന് അണിയറപ്രവർത്തകർ തന്നെ വിശേഷിപ്പിക്കുന്ന ചിത്രം ആഘോഷം മാത്രം ലക്ഷ്യം വെച്ചുള്ള ചിത്രമാണ്. അതിൽ ആറാട്ട് ടീം വിജയിച്ചതിന്റെ സൂചനയാണ് പേക്ഷകരുടെ പ്രതികരണവും ബോക്സ് ഓഫീസ് കളക്ഷനും.
രാഹുൽ രാജിന്റെ സംഗീതവും ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും ഒക്കെയായി തീയേറ്ററുകളിൽ ഒരു മാസ് മസാല വിരുന്ന് ഒരുക്കി മുന്നേറുക ആണ് ആറാട്ട്. ഉദയകൃഷ്‌യുടെ തിരക്കഥയിൽ ഒരുങ്ങിയ ആറാട്ട് അദ്ദേഹവും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടി ആണ്. വില്ലന് ശേഷം ബി ഉണ്ണികൃഷ്ണൻ മോഹൻലാലിന് ഒപ്പം ഒന്നിക്കുമ്പോൾ പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ മോഹൻലാൽ ചിത്രം കൂടിയാണ് ഇത്. വൈശാഖ് – മോഹന്‍ലാല്‍ ചിത്രം മോൺസ്റ്ററിന് തിരക്കഥ ഒരുക്കിയതും ഉദയകൃഷ്ണ ആണ്.