‘തെലുങ്കിലും ഉണ്ടെടാ പിടി’, ബാലയ്യയുടെ പുതിയ ചിത്രത്തിൽ ലാലും…
മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും സൂപ്പർതാരങ്ങളുടെ മാസ് ചിത്രങ്ങളിൽ സാന്നിധ്യം ആകാറുണ്ട് മലയാളത്തിന്റെ പ്രിയ നടൻ ലാൽ. കർണ്ണനിൽ ധനുഷിന് ഒപ്പവും സുൽത്താനിൽ കാർത്തിക്ക് ഒപ്പവും ലാൽ എത്തിയിരുന്നു. ഇപ്പോളിതാ മറ്റൊരു സൂപ്പർതാരത്തിന് ഒപ്പം ഒന്നിക്കാൻ ഒരുങ്ങുക ആണ് ലാൽ.
ബാലയ്യ എന്ന് ആരാധകർ വിളിക്കുന്ന തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമുറി ബാലകൃഷ്ണയുടെ പുതിയ ചിത്രത്തിന്റെ ഭാഗം ആകുകയാണ് മലയാളത്തിന്റെ സ്വന്തം ലാൽ. ഈ വാർത്ത ആരാധകർക്ക് ഒപ്പം പങ്കുവെച്ചിരിക്കുക ആണ് ലാൽ. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ബാലകൃഷ്ണയ്ക്ക് ഒപ്പമുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിട്ടുണ്ട്. ലാലിന്റെ ഫ്ബി പോസ്റ്റ്:
തെലുങ്കിലും ഉണ്ടെടാ പിടി എന്ന ക്യാപ്ഷൻ നൽകിയാണ് ലാൽ ചിത്രം പങ്കുവെച്ചത്. പ്രഭാസ് ചിത്രം സാഹോയ്ക്ക് ശേഷം ലാല്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. എൻബികെ 107 എന്ന് താൽക്കാലിക ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ബാലകൃഷ്ണ സിനിമ സംവിധാനം ചെയ്യുന്നത് ഗോപിചന്ദ് മാലിനേനി ആണ്. രവി തേജയെ നായകനാക്കി കഴിഞ്ഞ വർഷം പിഒരുക്കിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ക്രാക്ക് ആയിരുന്നു ഗോപിചന്ദിന്റെ അവസാന ചിത്രം.
പുതിയ ബാലയ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. കറുത്ത ഷർട്ടും ധോതിയും ധരിച്ച് മാസ് ഗെറ്റപ്പിൽ ആണ് ബാലയ്യ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തിൽ നായികയായി എത്തുന്നത് ശ്രുതി ഹാസൻ ആണ്. കന്നഡ നടൻ ദുനിയാ വിജയ് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. വരലക്ഷ്മി ശരത്കുമാർ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. എസ് തമൻ ആണ് സംഗീതം ഒരുക്കുന്നത്. ഋഷി പഞ്ചാബി ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.