‘ആറാട്ട്’ ഹിന്ദി പതിപ്പ് യൂട്യൂബിൽ; മികച്ച പ്രതികരണം, മില്യൺ കാഴ്ച്ചക്കാർ…
മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ചിത്രം ആറാട്ടിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ എത്തിയിരിക്കുക ആണ്. ചിത്രം വലിയ രീതിയിൽ ചർച്ചയാകുകയും മികച്ച പ്രതികരണങ്ങൾ നേടുകയും ചെയ്യുക ആണ്. അഡ് വൈസ് മീഡിയ ആക്ഷൻ മൂവിപ്ലസ് എന്ന ചാനലിൽ ആണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് എത്തിയിരിക്കുന്നത്.
ഒരു ദിവസം കൊണ്ട് യൂട്യൂബിൽ 2 മില്യൺ ആളുകൾ ചിത്രം കണ്ട് കഴിഞ്ഞിട്ടുണ്ട്. മോഹൻലാലിന്റെ പ്രകടനത്തിനും ചിത്രത്തിനും മികച്ച പ്രതികരണങ്ങൾ ആണ് കമന്റ് ബോക്സിൽ ലഭിക്കുന്നത്.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു എന്നുള്ള കമന്റുകളും കാണാൻ കഴിയുന്നുണ്ട്. ബോളിവുഡിനെക്കാൾ മികച്ചത് സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ ആണെന്നും നിരവധി പേർ കമന്റ് ബോക്സിൽ അഭിപ്രായപ്പെടുന്നു. ക്ലൈമാക്സ് ട്വിസ്റ്റ് സൂപ്പർ ആണെന്ന അഭിപ്രായവും നിറയുന്നുണ്ട്. ആകെ മൊത്തത്തിൽ മികച്ച അഭിപ്രായങ്ങൾ ആണ് കമന്റ് ബോക്സിൽ നിറയുന്നത്.
എന്നാൽ, ഉദയകൃഷ്‌ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ഈ ചിത്രത്തിന് മലയാളത്തിൽ സമ്മിശ്രപ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്. ശ്രദ്ധ ശ്രീനാഥ്, സിദ്ധിഖ്, സായ്കുമാർ, രമേശ് കോട്ടയം, രചന നാരായണൻകുട്ടി, നന്ദു തുടങ്ങിയവർ ആയിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ.