in

തമിഴ്നാട്ടിൽ നിന്ന് മാത്രം 100 കോടി; ‘ബീസ്റ്റ്‌’ 200 കോടി ക്ലബ്ബിൽ…

തമിഴ്നാട്ടിൽ നിന്ന് മാത്രം 100 കോടി; ‘ബീസ്റ്റ്‌’ 200 കോടി ക്ലബ്ബിൽ…

ദളപതി വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമായ ‘ബീസ്റ്റ്‌’ കഴിഞ്ഞ ആഴ്ചയാണ് തീയേറ്ററുകളിൽ എത്തിയത്. ആദ്യ ദിനത്തിൽ വലിയ വരവേൽപ്പ് ലഭിച്ച ചിത്രത്തിന് ലഭിച്ചത് ആകട്ടെ നെഗറ്റീവ് റിവ്യൂകൾ ആയിരുന്നു. എന്നിരുന്നാലും കുടുംബ പ്രേക്ഷകർ അടക്കം ചിത്രത്തിനെ പിന്തുണയ്ക്കുന്നതിനാൽ ബോക്സ് ഓഫീസിൽ ചിത്രത്തിന് മുന്നേറാൻ സാധിക്കുന്നുണ്ട്. ‘കെജിഎഫ് ചാപ്റ്റർ 2’ പോലെ മികച്ച അഭിപ്രായങ്ങൾ നേടിയ വമ്പൻ ചിത്രത്തിന്റെ തരംഗത്തിന് ഇടയിലും ഈ വിജയ് ചിത്രം മുന്നേറുക ആണ്.

ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകൾ അനുസരിച്ച് ആറ് ദിവസം കൊണ്ട് ബീസ്റ്റ്‌ തമിഴ് നാട്ടിൽ നിന്ന് മാത്രം 100 കോടി കളക്ഷൻ മറികടന്നിരിക്കുക ആണ്. ആഗോളതലത്തിൽ ചിത്രത്തിന് 200 കോടി കളക്ഷനും നേടാൻ സാധിച്ചിട്ടും ഉണ്ട്.

200 കോടി കളക്ഷൻ മറികടക്കുന്ന വിജയുടെ അഞ്ചാമത്തെ ചിത്രമാണ് ബീസ്റ്റ്‌. മേഴ്സൽ, സർക്കാർ, ബിഗിൽ, മാസ്റ്റർ എന്നിവയാണ് 200 കോടി ക്ലബ്ബിൽ ഇടം നേടിയ മറ്റ് വിജയ് ചിത്രങ്ങൾ. വരും ദിവസങ്ങളിൽ ബീസ്റ്റ്‌ ബോക്സ് ഓഫിസിൽ എങ്ങനെ മുന്നേറും എന്നറിയാൻ കാത്തിരിക്കുക ആണ് ട്രേഡ് അനലിസ്റ്റുകൾ. ബീസ്റ്റിന്റെ നിലവിലെ പ്രകടനം തന്നെ അത്ഭുതകരമാണ് എന്ന അഭിപ്രായം ആണ് അവർ രേഖപെടുത്തുന്നത്.

നെൽസൺ ദിലീപ് കുമാർ ഒരുക്കിയ ഈ ആക്ഷൻ ഡ്രാമയിൽ പൂജ ഹെഡ്ഗെ ആയിരുന്നു നായികാ വേഷത്തിൽ എത്തിയത്. ആദ്യമായി ആണ് പൂജ വിജയുടെ നായികയായി അഭിനയിച്ചത്. മാത്രവുമല്ല വർഷങ്ങൾക്ക് ശേഷം ആണ് ഒരു തമിഴ് ചിത്രത്തിൽ പൂജ അഭിനയിക്കുന്നതും.മലയാളത്തിൽ നിന്ന് അപർണ്ണ ദാസ്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിന്റെ ഭാഗമായിരുന്നു.

‘ആറാട്ട്’ ഹിന്ദി പതിപ്പ് യൂട്യൂബിൽ; മികച്ച പ്രതികരണം, മില്യൺ കാഴ്ച്ചക്കാർ…

ഷാരൂഖ് ഖാനും രാജ്കുമാർ ഹിരാനിയും ഒന്നിക്കുന്നു; ‘ഡൻകി’ പ്രഖ്യാപിച്ചു…