in , ,

“അവിശ്വസനീയമായ ദൃശ്യങ്ങളുമായി വെള്ളിത്തിരയിലെ വിസ്മയം വരുന്നു”; ‘ആടുജീവിതം’ ട്രെയിലർ കാണാം

“അവിശ്വസനീയമായ ദൃശ്യങ്ങളുമായി വെള്ളിത്തിരയിലെ വിസ്മയം വരുന്നു”; ‘ആടുജീവിതം’ ട്രെയിലർ കാണാം

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി പ്രശസ്ത സംവിധായകൻ ബ്ലെസ്സി ഒരുക്കിയ ‘ആടുജീവിതം’ ഇന്ന് മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ഈ മാസം ഇരുപത്തിയെട്ടിന് ആഗോള റിലീസായി എത്തുന്ന ആടുജീവിതത്തിന്റെ ഓരോ അപ്‌ഡേറ്റും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. മാർച്ച് പത്തിനാണ് ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുന്നത്. ഇപ്പോഴിതാ, അതിന് മുന്നോടിയായി ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് ഈ ട്രെയ്ലറിൽ കാണാൻ സാധിക്കുന്നത്. നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജ് നടത്തിയിരിക്കുന്ന പരകായ പ്രവേശവും ഈ കഥയവതരിപ്പിക്കാൻ അണിയറ പ്രവർത്തകർ എടുത്ത പ്രയത്‌നത്തിന്റെ വലിപ്പവും ട്രെയിലർ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്.

അവിശ്വസനീയമായ ദൃശ്യങ്ങളും എ ആർ റഹ്മാന്റെ ഗംഭീര പശ്‌ചാത്തല സംഗീതവും ട്രെയിലറിന്റെ മാറ്റ് കൂട്ടുന്നു. നജീബ് എന്ന കഥാപാത്രമാകാൻ 24 കിലോയോളം ശരീര ഭാരം കുറച്ച പൃഥ്വിരാജ് സുകുമാരന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും ആടുജീവിതം സമ്മാനിക്കുകയെന്ന സൂചനയും ഈ ട്രെയിലർ തരുന്നുണ്ട്. ബെന്യാമിൻ രചിച്ച പ്രശസ്തമായ നോവൽ ആസ്പദമാക്കി ബ്ലെസി ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുനിൽ കെ എസ്, എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് എന്നിവരാണ്.

അമല പോൾ, റിക് അബി, താലിബ് മുഹമ്മദ് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് നിർവഹിച്ചത് ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടിയാണ്. വിഷ്വൽ റൊമാൻസ് ഇമേജ് മേക്കർസ്, ജെറ്റ് മീഡിയ പ്രൊഡക്ഷൻസ്, അൾട്ട ഗ്ലോബൽ മീഡിയ എന്നിവയുടെ ബാനറിൽ ബ്ലെസ്സി, ജിമ്മി ജീൻ ലൂയിസ്, സ്റ്റീവൻ ആഡംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Content Highlights: Aadujeevitham Trailer Released

കേരളത്തിൽ 50 കോടിയും കടന്ന് ‘പ്രേമലു’; ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മലയാള ചിത്രം!

‘പതിനെട്ടാം പടി’ താരം അശ്വിൻ ഗോപിനാഥ് വീണ്ടും; പുതിയ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘റാണി ദി റിയൽ സ്റ്റോറി’…