in , ,

“ലോക നിലവാരത്തിൽ ഒരു മലയാള സിനിമ”; ‘ആടുജീവിതം’ ഒഫീഷ്യൽ ട്രെയിലറും പുറത്ത്…

“ലോക നിലവാരത്തിൽ ഒരു മലയാള സിനിമ”; ‘ആടുജീവിതം’ ഒഫീഷ്യൽ ട്രെയിലറും പുറത്ത്…

‘ആടുജീവിതം’ എന്ന ചിത്രത്തെ കുറിച്ച് പ്രേക്ഷകർ വർഷങ്ങളായി കേൾക്കുകയാണ്. പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ഈ ചിത്രം വർഷങ്ങളായുള്ള ചിത്രീകരണം കൊണ്ട് ആണ് പൂർത്തിയാക്കിയത്. അതുകൊണ്ട് തന്നെ പ്രേക്ഷകർ വളരെ ആകാംക്ഷയോടെ ആണ് ഈ ചിത്രത്തെ നോക്കി കാണുന്നത്. ഈ ചിത്രത്തിന്റെ ആദ്യ കാഴ്ചയായി ട്രെയിലർ ഇപ്പോൾ ഓഫീഷ്യലായി പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവരുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയിരിക്കുകയാണ്. ഓൺലൈനിൽ ലീക്ക് ആയതിന് ശേഷമാണ് ചിത്രത്തിന്റെ ട്രെയിലർ ഓഫീഷ്യൽ ആയി റിലീസ് ആയിരിക്കുന്നത്.

ചലച്ചിത്ര മേളകൾക്കായി തയ്യാറാക്കിയ ട്രെയിലർ ആണ് ലീക്ക് ആയതും പിന്നീട് ഒഫീഷ്യൽ ആയി റിലീസ് ചെയ്തിരിക്കുന്നതും. 3 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ കേന്ദ്രകഥാപാത്രത്തിന്റെ അതിജീവനത്തിന്റെ കാഴ്ചകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിന് അഭിമാനിക്കാവുന്ന ലോക നിലവാരമുള്ള ഒരു ചിത്രം തന്നെ പ്രതീക്ഷിക്കാം എന്ന സൂചന തന്നെയാണ് ട്രെയിലർ നൽകുന്നത്. ബെന്യാമിൻ തിരക്കഥ രചിച്ച ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെ ആണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അമല പോൾ ആണ് നായിക. എ ആർ റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കെ എസ് സുനിലാണ് നിർവഹിച്ചത്. ട്രെയിലർ:

“വെടിയേറ്റ് പുഷ്പ, ഇളകി മറിഞ്ഞ് ജനം”; ഹൈപ്പ് കൊടുമുടി കയറ്റി സ്‌പെഷ്യൽ വീഡിയോ പുറത്ത്…

“ഭീമൻ കാൽപാടുകൾ”, ആവേശം കൊള്ളിച്ച് ‘മലൈക്കോടൈ വാലിബൻ’ അപ്‌ഡേറ്റ്…