in

ഒപ്പം, വില്ലൻ ദേ ഇപ്പൊ ആട് 2 പ്രൊമോട്ട് ചെയ്യുന്നതിന് അജുവിന് തെറി വിളികൾ!

ഒപ്പം, വില്ലൻ ദേ ഇപ്പൊ ആട് 2 പ്രൊമോട്ട് ചെയ്യുന്നതിന് അജുവിന് തെറി വിളികൾ!

സോഷ്യൽ മീഡിയയിൽ മലയാള താരങ്ങളിൽ ഏറ്റവും ആക്റ്റീവ് ആണ് നടൻ അജു വർഗീസ്. നിരവധി ചിത്രങ്ങൾ അജു വർഗീസ് പ്രൊമോട്ട് ചെയ്യാറുണ്ട്. അജു ഒരു ചെറിയ വേഷത്തിൽ എത്തിയ ഒപ്പം എന്ന മോഹൻലാൽ ചിത്രത്തിന്‍റെ പ്രൊമോഷൻ ചെയ്തപ്പോൾ തുടങ്ങിയ തെറി വിളികൾ ഇന്ന് ജയസൂര്യ ചിത്രം ആട് 2 പ്രൊമോട്ട് ചെയ്തപ്പോളും തുടരുന്നു. ഇതോടെ അജു തന്റെ ഒഫീഷ്യല്‍ പേജില്‍ ഒരു പോസ്റ്റ്‌ ഇട്ടു.

അജുവിന്‍റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:

ഒരു സീരിയസ് പോസ്റ്റ് ആണ് അജു ഇട്ടതെങ്കിലും വളരെ രസകരമായ ഒരു റിപ്ലൈ കമന്റ് അജുവിന്‌ ലഭിച്ചു. അതും വമ്പൻ ഹിറ്റ് ആയി.

ആ കമന്റ് ഇങ്ങനെ:

അടുത്തകാലത്ത് വില്ലൻ എന്ന ചിത്രം പ്രൊമോട്ട് ചെയ്തതിനും അജുവിന്‌ തെറി വിളികൾ കിട്ടിയിരുന്നു. അന്ന് തുടരെ തുടരെ വില്ലൻ പോസ്റ്റുകൾ ഇട്ടാണ് അജു പ്രതികരിച്ചത്. ഇന്നിതാ ആട് പ്രൊമോട്ട് ചെയ്യുന്നതിനും തെറി വിളികൾ തുടര്‍ന്നതോടെ ആണ് അജു ഫേസ്ബുക്കിൽ ഈ വിഷയം സൂചിപ്പിച്ചു കൊണ്ട് ഒരു കുറിപ്പ് എഴുതിയത്.

അതെ സമയം ആട് 2 തിയേറ്ററുകളില്‍ ആവേശം നിറച്ചു വമ്പന്‍ വിജയത്തിലേക്ക് കുതിക്കുക ആണ്.

പൃഥ്വിരാജ് ചിത്രം വിമാനത്തിന് ക്രിസ്മസ് ദിനത്തിൽ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും സൗജന്യ പ്രദർശനം!

ക്രിസ്മസ് ആശംസകളുമായി ലാലേട്ടന്‍; പുതിയ ലുക്കിൽ വീണ്ടും വിസ്മയിപ്പിക്കുന്നു!