തിരുവനന്തപുരം ഏരീസ് പ്ലക്‌സ് കളക്ഷനില്‍ ഈ വര്‍ഷത്തെ ടോപ്‌ 5 ലിസ്റ്റില്‍ വില്ലന്‍; ഗ്രേറ്റ്‌ ഫാദറിനെ മറികടന്ന് നാലാം സ്ഥാനം

0

തിരുവനന്തപുരം ഏരീസ് പ്ലക്‌സ് കളക്ഷനില്‍ ഈ വര്‍ഷത്തെ ടോപ്‌ 5 ലിസ്റ്റില്‍ വില്ലന്‍; ഗ്രേറ്റ്‌ ഫാദറിനെ മറികടന്ന് നാലാം സ്ഥാനം

മോഹൻലാൽ നായകൻ ആയി എത്തിയ വില്ലൻ ഇപ്പോൾ ദിവസേന ഓൾ കേരള 125 ഓളം പ്രദർശനങ്ങൾ ആണ് ഉള്ളത്. ലോകമെമ്പാടുനിന്നും ഇതിനോടകം 25 കോടിയോളം കളക്ഷൻ നേടിയ ഈ ചിത്രം ആകെ നടത്തിയ ബിസിനസ് നാൽപ്പതു കോടിയോട് അടുക്കുന്നു. ബി ഉണ്ണികൃഷ്ണൻ എഴുതി സംവിധാനം ചെയ്ത വില്ലൻ നിർമ്മിച്ചത് റോക്ക് ലൈൻ വെങ്കടേഷ് ആണ്. മലയാളത്തിലെ എക്കാലത്തെയും വലിയ ആദ്യ ദിന കളക്ഷൻ ആണ് വില്ലൻ നേടിയത്. ഇപ്പോഴിതാ തിരുവനന്തപുരം ഏരീസ് പ്ലക്‌സ് കളക്ഷനില്‍ ഈ വര്‍ഷത്തെ ടോപ്‌ 5 ലിസ്റ്റിലും ചിത്രം സ്ഥാനം പിടിച്ചു.

പ്രദര്‍ശനം തുടരുന്ന വില്ലന്‍ മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്‌ ഫാദറിനെ മറികടന്ന് ആണ് ഏരീസ് പ്ലക്‌സില്‍ ഈ വര്‍ഷത്തെ കളക്ഷനില്‍ നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഈ വർഷം അവിടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം 80 ലക്ഷം നേടിയ പൃഥ്വിരാജിന്‍റെ എസ്ര ആണ്.

65 ലക്ഷം നേടിയ മോഹൻലാൽ ചിത്രം മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ആണ് ലിസ്റ്റിൽ രണ്ടാമത്. 60 ലക്ഷം നേടി മൂന്നാമതുള്ള ദിലീപ് ചിത്രം രാമലീലയുടെ താഴെ ആണ് ഇപ്പോൾ 23 ദിവസം കൊണ്ട് 54 ലക്ഷത്തിനു മുകളിൽ കളക്ഷൻ നേടിയ വില്ലൻ.

മോഹൻലാൽ, മഞ്ജു വാര്യർ , വിശാൽ, ഹൻസിക, രാശി ഖന്ന, ചെമ്പൻ വിനോദ് എന്നിവർ അഭിനയിച്ച ഈ ചിത്രം റിലീസിന് മുൻപേ തന്നെ പതിമൂന്നു കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നടത്തിയിരുന്നു . തമിഴ് നാട്ടിൽ ഒരു മലയാളം സിനിമ നേടുന്ന റെക്കോർഡ് ഓപ്പണിങ് നേടിയ ഈ ചിത്രം ഗൾഫിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം മികച്ച തുടക്കം ആണ് നേടിയത്. കേരളത്തില്‍ പതിനായിരം ഷോകള്‍ പിന്നിടുന്ന ഈ വര്‍ഷത്തെ മൂന്നാമത്തെ മോഹന്‍ലാല്‍ ചിത്രമായ വില്ലന്‍ പ്രദര്‍ശനം തുടരുന്നു.

ഏരീസ് പ്ലക്‌സ് കളക്ഷനില്‍

LEAVE A REPLY

Please enter your comment!
Please enter your name here