in

ദിവസേന മുന്നൂറ് പ്രദർശനങ്ങളുമായി ആദി യൂറോപ്പിലും തരംഗമാകാൻ എത്തുന്നു!

ദിവസേന മുന്നൂറ് പ്രദർശനങ്ങളുമായി ആദി യൂറോപ്പിലും തരംഗമാകാൻ എത്തുന്നു!

പ്രണവ് മോഹൻലാലിന്‍റെ ആദി കേരളത്തിൽ റെക്കോർഡ് വിജയമാണ് നേടുന്നത്. 11 ദിവസം കൊണ്ട് കേരളത്തിൽ നിന്ന് 18 കോടിയോളം കളക്ഷൻ നേടിയ ഈ ചിത്രത്തിന്റെ ഓൾ ഇന്ത്യ കളക്ഷൻ 20 കോടിയും കവിഞ്ഞിരുന്നു. ഇപ്പോഴും മികച്ച കളക്ഷൻ നേടി മുന്നേറുന്ന ആദി അടുത്ത ആഴ്ച മുതൽ ഗൾഫ് രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും കൂടി പ്രദർശനം ആരംഭിക്കുകയാണ്. യൂറോപ്പിൽ ദിവസേന മുന്നൂറ് പ്രദർശനങ്ങൾ ആണ് ആദിക്ക് വേണ്ടി ഒരുങ്ങുന്നത്.

യൂറോപ്പിലെ പതിമൂന്ന് രാജ്യങ്ങളിൽ ആയാണ് ആദിക്ക് മുന്നൂറ് പ്രദർശനങ്ങൾ ഒരുങ്ങുന്നത്. ഒരു മലയാള സിനിമയ്ക്കു യൂറോപ്പിൽ ലഭിക്കുന്ന റെക്കോർഡ് റിലീസുകളിൽ ഒന്നാണ് ആദി നേടിയെടുക്കുന്നത്. ഇതിന് മുൻപ് മോഹൻലാൽ ചിത്രമായ പുലിമുരുകനാണ് വമ്പൻ റിലീസ് വിദേശത്തും നേടിയ മലയാള ചിത്രം. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച ആദി യുറോപ്പിൽ പ്രദർശനത്തിനെത്തിക്കുന്നത് ആർഎഫ്ടി ഫിലിംസാണ്.

ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ആദി പ്രണവ് മോഹൻലാലിന്‍റെ നായകനായുള്ള അരങ്ങേറ്റ ചിത്രമാണ്. ഒരുപക്ഷെ കുഞ്ചാക്കോ ബോബൻ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നടത്തിയ ബ്ലോക്ക്ബസ്റ്റർ എൻട്രിക്ക്‌ ശേഷം ആദ്യമായാണ് മലയാള സിനിമയിൽ ഒരു യുവ നടൻ ബ്ലോക്ക്ബസ്റ്റർ ചിത്രവുമായി അരങ്ങേറ്റം കുറിക്കുന്നത്. തന്‍റെ ആദ്യ ചിത്രം കൊണ്ട് തന്നെ താര മൂല്യത്തിൽ മലയാളത്തിലെ മറ്റു യുവതാരങ്ങൾക്കൊപ്പം എത്തി കഴിഞ്ഞു പ്രണവ് എന്നതും ശ്രദ്ധേയമാണ്. ഒട്ടേറെ മികച്ച പ്രൊജെക്ടുകളാണ് ഇപ്പോൾ പ്രണവിനെ തേടി എത്തുന്നത്.

കേരളത്തിൽ ഇതിനോടകം 7500 ഷോകൾ പൂർത്തിയാക്കിയ ആദി വിദേശ റിലീസ് കൂടി കഴിയുന്നതോടെ അമ്പതു കോടി ക്ലബ്ബിൽ എത്തുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. ഏതായാലും ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രണവ് മോഹൻലാൽ മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ ഒരു സ്ഥാനം നേടി കഴിഞ്ഞു. ഇപ്പോൾ മലയാളികൾ കാത്തിരിക്കുന്നത് പ്രണവ് മോഹൻലാലിന്‍റെ ചിത്രങ്ങൾക്ക് വേണ്ടി കൂടിയാണ്.

മമ്മൂട്ടിയുടെ മാമാങ്കത്തിൽ

നീരജ് മാധവും ക്വീൻ നായകൻ ധ്രുവനും മമ്മൂട്ടിയുടെ മാമാങ്കത്തിൽ പ്രാധാന്യം ഏറിയ വേഷങ്ങളിൽ എത്തുന്നു!

ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫ് ഒരുക്കുന്ന മമ്മൂട്ടി – ടോവിനോ ചിത്രം ഈ വർഷം അവസാനം തുടങ്ങും!