in

‘റോഷാക്കി’ന്റെ പുതിയ പോസ്റ്ററും ‘വൈറ്റ്‌ ടോർച്ചർ’ ശരി വെക്കുന്നു; പ്രതീക്ഷകൾ വീണ്ടും ഉയരുന്നു…

‘റോഷാക്കി’ന്റെ പുതിയ പോസ്റ്ററും ‘വൈറ്റ്‌ ടോർച്ചർ’ ശരി വെക്കുന്നു; പ്രതീക്ഷകൾ വീണ്ടും ഉയരുന്നു…

മമ്മൂട്ടിയുടെ പുതിയ ചിത്രമായ റോഷാക്കിന്റെ ഓരോ അപ്‌ഡേറ്റും പുതുമ ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ആയിരുന്നു റിലീസ് ചെയ്ത്. ട്രെയിലർ റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് തുടക്കമായിരുന്നു. ‘വൈറ്റ് റൂം ടോർച്ചർ’ എന്ന ഒരു സൈക്കളോജിക്കൽ ടോർച്ചർ ടെക്‌നിക്ക് ആണ് പ്രധാനമായും ഈ ട്രെയിലർ റിലീസിന് ശേഷം പ്രേക്ഷകർക്ക് ഇടയിൽ വലിയ രീതിയിൽ സംസാര വിഷയമായി മാറിയത്.

ഇപ്പോളിതാ റോഷാക്കിന്റെ പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുക ആണ്. ട്രെയിലറിൽ കണ്ട ആ വൈറ്റ് റൂം സീനിലെ ചിത്രങ്ങൾ ആണ് ഈ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘വൈറ്റ് റൂം ടോർച്ചർ’ ചിത്രത്തിലെ ഒരു പ്രധാന വിഷയം തന്നെയാണ് എന്നാണ് ഈ പോസ്റ്റർ വ്യക്തമാക്കുന്നത്. പോസ്റ്റർ കാണാം:

നിരവധി വിദേശ സിനിമകളിൽ ‘വൈറ്റ് റൂം ടോർച്ചർ’ സീനുകൾ വന്നിട്ടുണ്ടെങ്കിലും മലയാളത്തിൽ ഒരുപക്ഷേ ഇത് ആദ്യം ആണെന്നാണ് കരുതപ്പെടുന്നത്. വെള്ള നിറത്തിലുള്ള ആവശ്യ വസ്‌തുക്കൾ മാത്രമുള്ള വെള്ള മുറിയിൽ വെള്ള വസ്ത്രങ്ങൾ ധരിപ്പിച്ച് കുറ്റവാളിയെ അടച്ചിടുന്ന ഒരു ശിക്ഷാ രീതിയാണ് ‘വൈറ്റ് റൂം ടോർച്ചർ’. കുറ്റവാളികയ്ക്ക് നൽകുന്ന ഭക്ഷണത്തിന് പോലും വെള്ള നിറമായിരിക്കും. എല്ലാ സമയവും വെള്ള പ്രകാശം ബൾബുകളുടെ സഹത്താൽ സൃഷ്ടിക്കപ്പെടുന്ന ഈ റൂമിലേക്ക് പുറമെ നിന്നുള്ള ഒരു ശബ്ദവും എത്തുകയും ഇല്ല. മാസങ്ങളോ വർഷങ്ങളോ നീളുന്ന ഈ ശിക്ഷാ രീതി കുറ്റവാളിയെ മാനസികമായി വളരെയധികം തളർത്തും. ലോകത്തിലെ ഏറ്റവും ക്രൂരമായ ശിക്ഷാ രീതിയായി ആണ് ഇതിനെ കണക്കാക്കുന്നത്. ‘വൈറ്റ് റൂം ടോർച്ചറി’ന് മമ്മൂട്ടിയുടെ കഥാപാത്രം ഈ ചിത്രത്തിൽ വിധേയനാകേണ്ടി വരും എന്നത് ഇപ്പോൾ തീർച്ച ആയിരിക്കുക ആണ്. പുതിയ ഒരു കോൺസെപ്റ്റ് റോഷാക്ക് ടീം ഉപയോഗപ്പെടുത്തുന്നത് വളരെ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ നോക്കികാണുന്നത്.

“എല്ലാ മുഖത്തും നുണയുടെ മുഖമൂടി”; ത്രസിപ്പിച്ച് ക്രൈം ത്രില്ലർ ‘ധോഖ’ ട്രെയിലർ…

‘മാമാങ്കം’ നിർമ്മാതാവും ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്നു; ‘മാളികപ്പുറം’ പ്രഖ്യാപിച്ചു…