in

മറ്റൊരു പ്രോജക്ട് പ്രഖ്യാപനം ഉടനെ; ആകാംക്ഷ നിറച്ച് നിർമ്മാതാക്കളുടെ ട്വീറ്റ്സ്…

വീണ്ടും സർപ്രൈസ് പ്രോജക്ട്; മോഹൻലാലിന്റെ ദുബായ് ഓഫീസിൽ എത്തിയ നിർമ്മാതാക്കളുടെ വെളിപ്പെടുത്തൽ…

അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുക ആണ് മോഹൻലാലും ആശിർവാദ് സിനിമാസും. ഇതിന്റെ തുടക്കം എന്നോണം ദുബായിൽ ആശിർവാദ് സിനിമാസിന് ഒരു ഓഫീസ് തുറന്നിരിക്കുക ആണ് മോഹൻലാലും ആന്റണി പെരുമ്പാവൂറും. ഒരു ബഹുഭാഷാ ചിത്രവും മോഹൻലാൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോളിതാ മോഹൻലാലിന്റെ ദുബായ് ഓഫീസിൽ എത്തിയ നിർമ്മാണ കമ്പനികളുടെ ട്വീറ്റ്സ് പുതിയ ഒരു പ്രോജക്ട് പ്രഖ്യാപനത്തിന്റെ സൂചനകൾ നൽകുക ആണ്.

സിനിമ രംഗത്ത് സജീവമായി നിലകൊള്ളുന്ന ട്രൈ കളർ എന്റർടൈന്മെന്റ്സ്, വിങ്കിൾ എന്റർടൈന്മെന്റ്സ് എന്നീ കമ്പനികളുടെ ട്വീറ്റ്സ് ആണ് പുതിയ പ്രോജക്ട് വരുന്നതിന്റെ സൂചനകൾ നൽകിയിരിക്കുന്നത്. തങ്ങളുടെ കമ്പനി ഡയറക്ടർസ് സൂപ്പർതാരത്തിന്റെ അദ്ദേഹത്തിന്റെ ദുബായിലെ ഓഫീസിൽ സന്ദർശിച്ചു എന്നും വളരെ ആവേശകരമാകുന്ന ഒരു പ്രോജക്ട് ലാൽ സാറിന് ഒപ്പം ഉണ്ടാവും എന്നും ട്വീറ്റിൽ കുറിച്ചിരിരുന്നു. പ്രഖ്യാപനം ഉടൻ തന്നെ പ്രതീക്ഷിക്കാം എന്നും ട്വീറ്റിൽ ഉണ്ട്. ട്വീറ്റ്സ്:

മോഹൻലാലിന്റെ ബഹുഭാഷാ മെഗാ ബഡ്‌ജറ്റ്‌ ചിത്രം വരുന്നു; ഒപ്പം തെലുങ്ക് താരവും…

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ‘റോഷാക്ക്’ ട്രെയിലർ എത്തും; മേക്കിങ് വീഡിയോ ശ്രദ്ധേയമാകുന്നു…

അമ്മിണി അണ്ണന്‍റെ തനി നാടന്‍ തല്ല് സൂപ്പര്‍ ഹിറ്റ്; ‘ഒരു തെക്കൻ തല്ല് കേസ്’ ട്രെയിലറിന് 3.5 മില്യണ്‍ കാഴ്ചക്കാര്‍…