in

“അഭിനയ ജീവിതത്തിലെ ആദ്യ പോലീസ് വേഷം, അനുഗ്രഹം ഉണ്ടാവണം”: ഷെയ്ൻ നിഗം

“അഭിനയ ജീവിതത്തിലെ ആദ്യ പോലീസ് വേഷം, അനുഗ്രഹം ഉണ്ടാവണം”: ഷെയ്ൻ നിഗം

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ യുവതാരമായ ഷെയ്ൻ നിഗം കരിയറിൽ മറ്റൊരു വെല്ലുവിളി നിറഞ്ഞ റോൾ ഏറ്റെടുക്കാൻ ഒരുങ്ങുക ആണ്. വളരെ ചെറുപ്പത്തിൽ തന്നെ ഒരു പോലീസ് വേഷം കൈകാര്യം ചെയ്യാൻ ആണ് ഷെയ്ൻ ഒരുങ്ങുന്നത്. നവാഗതനായ ശ്യാം ശശി ഒരുക്കുന്ന ചിത്രത്തിൽ ആണ് ഷെയ്ൻ പോലീസ് വേഷത്തിൽ എത്തുക. ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഷെയ്ൻ പോലീസ് വേഷത്തിൽ കാരവനിൽ നിന്ന് കഥാപാത്രത്തിന്റെ ലുക്കിൽ ഇറങ്ങി വരുന്ന വീഡിയോ ആണ് പുറത്തുവന്നത്. വീഡിയോ പങ്കുവെച്ചുകൊണ്ട് ഷെയ്ൻ ഫെയ്സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: “എന്റെ അഭിനയ ജീവിതത്തിലെ ആദ്യ പോലീസ് കഥാപാത്രമാണ് അനുഗ്രഹങ്ങൾ ഉണ്ടാകണം.”

ഷെയ്ൻ നിഗമിന് ഒപ്പം സണ്ണി വെയ്ൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പുഴു എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജ് നിർമ്മിക്കുന്ന ചിത്രം കൂടി ആണ് ഇത്. ഈ ബാനറിൽ ആറാമത്തെ പ്രൊഡക്ഷൻ ആണ് ഈ ചിത്രം. എം സജസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സാം സി എസ് ആണ് സംഗീത സംവിധായകൻ.

“ഡാൻസ് സ്റ്റെപ്പുമായി ചിരിപടർത്തി ചാക്കോച്ചൻ”; ‘ദേവദൂതർ പാടി’ വീഡിയോ ഗാനം…

“പാപ്പന് ആരാധകരുടെ ആരവങ്ങൾ”; വീഡിയോ പങ്കുവെച്ച് സുരേഷ് ഗോപി…