in , ,

ഉരുൾപൊട്ടലിന്റെ ഭീകരതയുമായി സർവൈൽ ത്രില്ലർ ‘മലയൻകുഞ്ഞ്’ ട്രെയിലർ ശ്രദ്ധേയമാകുന്നു…

ഉരുൾപൊട്ടലിന്റെ ഭീകരതയുമായി സർവൈൽ ത്രില്ലർ ‘മലയൻകുഞ്ഞ്’ ട്രെയിലർ ശ്രദ്ധേയമാകുന്നു…

ഒരിക്കൽ കൂടി പ്രകടനം കൊണ്ട് ഞെട്ടിക്കാൻ ഒരുങ്ങുക ആണ് മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിൽ എന്ന സൂചനയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ നൽകുന്നത്. നവാഗതനായ സജിമോന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘മലയൻകുഞ്ഞ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ആണ് ശ്രദ്ധേയമാകുന്നത്. ഒരു സർവൈവൽ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ ഉരുൾപൊട്ടലിൽ അകപ്പെടുന്ന അനിയൻകുട്ടൻ എന്ന കഥാപത്രത്തെ ആണ് ഫഹദ് അവതരിപ്പിക്കുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

1 മിനിറ്റ് 48 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ ആണ് റിലീസ് ആയിരിക്കുന്നത്. മലയോര ഗ്രാമത്തിലെ കാഴ്ചകളും ആളുകളെയും കാണിച്ചു തുടങ്ങുന്ന ട്രെയിലർ പിന്നീട് ഉരുൾപൊട്ടലിന്റെ ഭീകരതയിലേക്ക് പ്രേക്ഷകനെ കൂട്ടികൊണ്ട് പോകുന്നു. വളരെ ത്രില്ലിങ്ങ് ആയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ട്രെയിലർ:

രജീഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാൻ ഒരു മലയാള ചിത്രത്തിൻ സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകത മലയൻകുഞ്ഞിന് ഉണ്ട്. ചിത്രത്തിലെ ഒരു ഗാനം അണിയറപ്രവർത്തകർ ദിവസങ്ങൾക്ക് മുൻപ് പുറത്തിറക്കിയിരുന്നു. വിജയ് യേശുദാസ് ആലപിച്ച ഈ ഗാനം പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായങ്ങൾ ആണ് നേടിയത്. ജൂലൈ 22ന് ചിത്രം തിയേറ്ററുകളിൽ എത്തും.

“അവൻ പ്രവചനാതീതനാണ്”; ബ്രഹ്മാണ്ഡ ദൃശ്യങ്ങളുമായി ‘ഏജന്റ്’ ടീസർ…

കളർഫുൾ വൈബിൽ ഒരു ഒന്നൊന്നര എന്റർടൈനർ പ്രതീക്ഷിക്കാം; ‘തല്ലുമാല’ ട്രെയിലർ ട്രെൻഡിംഗ്…