“14 വർഷങ്ങൾ, ഒരായിരം തടസ്സങ്ങൾ, അവസാനം ബ്ലെസിയുടെ ആടുജീവിതത്തിന് പാക്ക് അപ്പ്”
കാഴ്ച, തന്മാത്ര, ഭ്രമരം, പ്രണയം തുടങ്ങിയ നിരവധി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ആണ് ബ്ലെസ്സി. അദ്ദേഹത്തിന്റെ സ്വപ്ന സിനിമയായി ഒരുങ്ങുക ആണ് ആടുജീവിതം. വർഷങ്ങളായി ഈ ചിത്രത്തിന് പിറകെ സഞ്ചരിക്കുക ആണ് ബ്ലെസ്സി. ഇപ്പോളിതാ ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുക ആണ്. ചിത്രത്തിലെ നായകൻ പൃഥ്വിരാജ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
ചിത്രം നേരിടേണ്ടി വന്ന വെല്ലുവിളികൾ ഒക്കെ സൂചിപ്പിച്ചു ആണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ ചിത്രം പാക്ക് അപ്പ് ആയതായി അറിയിച്ചിരിക്കുന്നത്. കുറിപ്പിന് ഒപ്പം രണ്ട് ചിത്രങ്ങളും പൃഥ്വിരാജ് പങ്കുവെച്ചു. സംവിധായകൻ ബ്ലെസിയുടെ ചിത്രവും ലൊക്കേഷനിൽ നിന്നുള്ള അതിമനോഹരമായ ഒരു കാഴ്ചയുടെയും ചിത്രങ്ങൾ ആണ് പൃഥ്വിരാജ് ഷെയർ ചെയ്തത്.
14 years, a thousand obstacles, a million challenges, three waves of a pandemic…one spectacular vision!
Blessy’s #AADUJEEVITHAM … PACK UP! pic.twitter.com/yVBJVKBJU3— Prithviraj Sukumaran (@PrithviOfficial) July 14, 2022
“14 വർഷങ്ങൾ, ഒരായിരം പ്രതിബന്ധങ്ങൾ, ഒരു മില്യൺ വെല്ലുവിളികൾ, മഹാമാരിയുടെ മൂന്ന് തരംഗങ്ങൾ” – ബ്ലെസിയുടെ ആടുജീവിതത്തിന്റെ പാക്ക് അപ്പ് അറിയിച്ചു കൊണ്ട് പൃഥ്വിരാജ് കുറിച്ചു.
വമ്പൻ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ആടുജീവിതത്തിന് സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാൻ ആണ്. ചിത്രത്തിന്റെ ലൊക്കേഷനിൽ റഹ്മാൻ എത്തിയത് ഒക്കെ വാർത്തയായിരുന്നു. ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ആടുജീവിതം. ചിത്രീകരണം പൂർത്തിയായ ചിത്രം ഇനി പോസ്റ്റ് പ്രൊഡകഷനിലേക്ക് കടക്കുക ആണ്.