in

ഹോളിവുഡിൽ ധനുഷിന്റെ പവർ പാക്ക് ആക്ഷൻ; ‘ദ ഗ്രേ മാൻ’ സീൻ പുറത്ത്…

ഹോളിവുഡിൽ ധനുഷിന്റെ പവർ പാക്ക് ആക്ഷൻ; ‘ദ ഗ്രേ മാൻ’ സീൻ പുറത്ത്…

ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് തമിഴ് സൂപ്പർതാരം ധനുഷ്. റൂസോ ബ്രദേഴ്‌സിന്റെ ‘ദ ഗ്രേ മാൻ’ ആണ് ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രമായി റിലീസിന് ഒരുങ്ങുന്നത്. അദ്ദേഹത്തിന്റെ ആദ്യ ഹോളിവുഡ് അരങ്ങേറ്റത്തിനായി ഒപ്പമുള്ളത് പേര്കേട്ട താരങ്ങളും അണിയറപ്രവർത്തകരും ആണ്. മർവൽ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയമായ സംവിധായകർ ആണ് ദി ഗ്രേ മാൻ ഒരുക്കുന്ന റൂസോ സഹോദരന്മാരായ അന്തോണി റൂസോയും ജോസഫ് റൂസോയും. ക്യാപ്റ്റൻ അമേരിക്ക ആയി തിളങ്ങിയ ക്രിസ് ഇവാൻസ്, റയാൻ ഗോസ്ലിംഗ്, അന്ന ഡി അർമാസ് എന്നിവർ ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്‌സ് ആണ് ചിത്രം സ്‌ട്രീം ചെയ്യുക.

ധനുഷിന് വേണ്ടി ഒരു പ്രത്യേക പ്രോമോ വീഡിയോ നെറ്റ്ഫ്ലിക്‌സ് ഇന്ന് റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിലെ ധനുഷിന്റെ ആക്ഷൻ രംഗങ്ങൾ ആണ് പ്രോമോ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റയാൻ ഗോസ്ലിംഗിനെ ആണ് ധനുഷ് ആക്ഷൻ സീനിൽ നേരിടുന്നു. ആരാധകർക്ക് വളരെ ആവേശം നൽകുന്ന ഒരു ആക്ഷൻ സീൻ ആണ് ഇതെന്ന് പ്രോമോ വീഡിയോയിൽ നിന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്. വീഡിയോ കാണാം:

ജെസ്സിക്ക ഹെൻവിക്ക്, റീജ് ജീൻ പേജ്, ബില്ലി ബോബ് തോൺടൺ, വാഗ്നർ മൗറ, ആൽഫ്രെ വുഡാർഡ് തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഇതേ പേരിൽ മാർക്ക് ഗ്രെയ്‌നി എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. യഥാർത്ഥ ഐഡന്റിറ്റി ആർക്കും അറിയാത്ത സിഐഎയുടെ ഏറ്റവും വിദഗ്ദ്ധനായ ഒരാളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്ലോട്ട്. ജൂലൈ 22 ന് നെറ്റ്ഫ്ലിക്സിൽ ചിത്രം സ്‌ട്രീം ചെയ്തു തുടങ്ങും.

ബാലയ്ക്ക് പിറന്നാൾ, ആഘോഷമാക്കാൻ ‘സൂര്യ 41’ ന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്…

മലയാളത്തിന് റഹ്മാൻ സംഗീതം വീണ്ടും; മലയൻകുഞ്ഞിലെ ഗാനം എത്തി…