in , ,

സിംഗിൾ ഷോട്ടിൽ ലിപ് സിങ്ക് ചെയ്ത് ഞെട്ടിച്ച് മമ്മൂട്ടി; ‘നൻപകൽ നേരത്ത് മയക്കം’ ടീസർ…

സിംഗിൾ ഷോട്ടിൽ ലിപ് സിങ്ക് ചെയ്ത് ഞെട്ടിച്ച് മമ്മൂട്ടി; ‘നൻപകൽ നേരത്ത് മയക്കം’ ടീസർ…

മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടിയുടെ സ്വന്തം നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആമേന്‍ മുവി മൊണാസ്ട്രിയും നിർമ്മാണത്തിൽ പങ്കാളികളാണ്. ഈ ചിത്രത്തിന്റെ ഒരു ടീസർ മാസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. ഇപ്പോളിതാ രണ്ടാമത്തെ ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.

1 മിനിറ്റ് 26 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ആണ് റിലീസ് ആയത്. പഴയ ഒരു തമിഴ് ചിത്രത്തിലെ ഡയലോഗിന് ലിപ് സിങ്ക് ചെയ്യുന്ന മമ്മൂട്ടിയെ ആണ് ടീസറിൽ കാണാൻ കഴിയുക. ഒറ്റ ഷോട്ടിൽ ആണ് മമ്മൂട്ടി ലിപ് സിങ്ക് ചെയ്തിരിക്കുന്നത്. ടീസർ കാണാം:

രമ്യ പാണ്ട്യന്‍, അശോകന്‍ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. 30 വർഷങ്ങൾക്ക് മുൻപിറങ്ങിയ ‘അമരം’ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും അശോകനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യകതയും ഈ ചിത്രത്തിനുണ്ട്. അടുത്തയിടെ അന്തരിച്ച തമിഴ് നടൻ പൂ രാമു ചിത്രത്തിൽ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു.

“നിർവ്യാജം ക്ഷമ ചോദിക്കുന്നു, ആ സംഭാഷണശകലം ഒരു കൈപിഴയാണ്, പൊറുക്കണം”: ‘കടുവ’ സംവിധായകൻ ഷാജി കൈലാസ്

“എമ്പുരാൻ സ്ക്രിപ്റ്റ് ലോക്ക് ചെയ്തു, ലാലേട്ടനെ അറിയിച്ചു, ഷൂട്ടിംഗ് അടുത്ത വർഷം”: പൃഥ്വിരാജ്