ആഘോഷങ്ങൾക്ക് തുടക്കമാകാൻ ‘ആറാട്ടി’ലെ ഗാനത്തിന്റെ ടീസർ എത്തി…

സൂപ്പർതാരം മോഹൻലാലും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ‘ആറാട്ട്’. ചിത്രത്തിന്റെ റിലീസിന് ആയി ആരാധകർ കാത്തിരിക്കുമ്പോൾ അണിയറപ്രവർത്തകർ ആറാട്ടിലെ ഒരു വീഡിയോ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുക ആണ്.
ഒന്നാം കണ്ടം എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനത്തിന്റെ ടീസർ ആണ് പുറത്തുവന്നത്. രാജീവ് ഗോവിന്ദൻ രചിച്ച വരികൾക്ക് രാഹുൽ രാജ് ആണ് സംഗീതം പകർന്നത്. ഗാനത്തിന്റെ ടീസർ കാണാം:
ശ്വേത അശോക്, നാരായണി ഗോപൻ, യാസിൻ നിസാർ, മിഥുൻ ജയരാജ്, അശ്വിൻ വിജയൻ, രാജ്കുമാർ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ആണ് ഗാനം ആലപിച്ചത്. 30 സെക്കന്റ്‌സ് ആണ് ടീസറിന്റെ ദൈര്‍ഘ്യം.
ഉദയകൃഷ്ണയുടെ രചനയിൽ മാസ് എന്റർടൈനർ ആയാണ് ആറാട്ട് ഒരുങ്ങുന്നത്. വിജയ് ഉലകനാഥ് ആണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്നു. വിജയരാഘവൻ, സായ്കുമാർ, സിദ്ദിഖ്, റിയാസ് ഖാൻ, ജോണി ആന്റണി, നന്ദു, ശ്രദ്ധ ശ്രീനാഥ്, രചന നാരായണൻകുട്ടി, ഇന്ദ്രൻസ്, സ്വാസിക തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഫെബ്രുവരി 18ന് ചിത്രം തീയേറ്ററുകളിൽ എത്തും.