in

“മരക്കാർ വ്യാജ പതിപ്പ് പങ്കുവെച്ചത് സുഹൃത്തുമായുണ്ടായ ഫാൻ ഫൈറ്റ് കാരണം”, ക്ഷമാപണം…

“മരക്കാർ വ്യാജ പതിപ്പ് പങ്കുവെച്ചത് സുഹൃത്തുമായുണ്ടായ ഫാൻ ഫൈറ്റ് കാരണം”, ക്ഷമാപണം…

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രത്തിന് എതിരെയുള്ള സൈബർ ആക്രമണം തുടരുക ആണ്. യൂട്യുബിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമിലും എല്ലാം ചിത്രത്തിന്റെ വ്യാജ പതിപ്പ് വ്യാപകമായി ചിലർ അപ്ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ചർച്ച ആയിരുന്നു.

ഇത്തരത്തിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച യുവാവ് ക്ഷമാപണം നടത്തി മുന്നോട്ട് വന്നിരിക്കുന്നു. സുഹൃത്ത് ആയ മോഹൻലാൽ ഫാനിനെ ദേഷ്യം പിടിപ്പിക്കാൻ ആണ് താൻ അങ്ങനെ ചെയ്തത് എന്നും തെറ്റായിരുന്നു എന്ന് തിരിച്ചു അറിയുന്നു എന്നും ലലേട്ടനോടും ഫാന്‍സിനോടും ആന്റണി പെരുമ്പാവൂറിനോടും ക്ഷമ ചോദിക്കുന്നു എന്നും യുവാവ് പറഞ്ഞു. ഇത് ഒരു പ്രശ്നം ആക്കരുത് എന്നും ഇനി ആവര്‍ത്തിക്കില്ല എന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

മോഹൻലാൽ ഫാനായ സുഹൃത്തും ഇദ്ദേഹത്തിന് ഒപ്പം പ്രതികരിക്കുന്നുണ്ട്. ഇത്തരത്തിൽ വ്യാജ പതിപ്പ് പ്രചരിക്കുന്നു എന്ന് കാട്ടി സ്ക്രീൻഷോട്ട് താൻ ആണ് പങ്കുവെച്ചത് എന്നും അത് വൈറൽ ആയി എന്നും ഇദ്ദേഹം വ്യക്തമാക്കി. മോഹൻലാൽ ഫാൻസ് ക്ലബ്ബ് എന്ന ഫെയ്‌സ്ബുക് പേജ് ഇവരുടെ ക്ഷമാപണത്തിന്റെ വിഡീയോ പങ്കുവെച്ചിട്ടുണ്ട്.

ഇത്തരത്തിൽ സിനിമയുടെ വ്യാജ പതിപ്പ് അപ്ലോഡ് ചെയ്യുന്നതോ പങ്കുവെക്കുന്നതോ ഡൗൻലോഡ് ചെയ്യുന്നതും കാണുന്നതും ഒക്കെ കുറ്റകരമായ കാര്യമാണ്. സിനിമയെ നശിപ്പിക്കുന്ന ഈ പ്രവൃത്തി നിയമ കുരുക്കിലേക്കും എത്തിക്കും. മുൻപ് ചങ്ക്സ് സിനിമയുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ സിനിമയുടെ തിയേറ്റർ കോപ്പി പ്രചരിപ്പിച്ച യുവാക്കളെ അറസ്റ്റ് ചെയ്തതും തുടർന്ന് മാസങ്ങളോളം നിയമകുരുക്കിൽ പെട്ട് അവരുടെ വിദേശ യാത്ര അടക്കം നഷ്ടപ്പെട്ട കാര്യവും സംവിധായകൻ ഒമർ ലുലു വെളിപ്പെടുത്തിയിരുന്നു.

ഇതിന്റെ ഭവിഷ്യത്തുകൾ മനസിലാക്കാതെ ഫാൻ ഫൈറ്റിന്റെ പേരിൽ ഇത്തരത്തിൽ ഇതിൽ പെട്ട് കുറ്റവാളി ആകാതെ ഇരിക്കാനും സിനിമയെയും സ്വന്തം ജീവിതവും നശിപ്പിക്കാതെ ഇരിക്കാനും എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്. സിനിമയെ ആരോഗ്യപരമായി വിമർശിക്കാൻ എല്ലാർക്കും അവകാശമുണ്ട്. എന്നാൽ ഡീഗ്രേയ്ഡ് ചെയ്യാനോ നശിപ്പിക്കാനോ അവകാശമില്ല.

വരവറിയിച്ച് മരക്കാർ; ആദ്യ ദിന കേരള ബോക്സ് ഓഫീസ് റിപ്പോർട്ട് പുറത്ത്…

‘മരക്കാർ’ ഒന്നാമൻ; ടോപ്പ് 5 ലിസ്റ്റിൽ മോഹൻലാൽ-ദുൽഖർ-നിവിൻ ചിത്രങ്ങൾ മാത്രം…