in

വരവറിയിച്ച് മരക്കാർ; ആദ്യ ദിന കേരള ബോക്സ് ഓഫീസ് റിപ്പോർട്ട് പുറത്ത്…

വരവറിയിച്ച് മരക്കാർ; ആദ്യ ദിന കേരള ബോക്സ് ഓഫീസ് റിപ്പോർട്ട് പുറത്ത്…

വമ്പൻ ആഘോഷങ്ങളോടെ ആയിരുന്നു ആരാധകർക്ക് മുന്നിലേക്ക് പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം എത്തിയത്. രാത്രി 12.01ന് കേരളം ഒട്ടാകെ വലിയ രീതിയിൽ തന്നെ ഫാൻസ് ഷോകളോടെ പ്രദർശനങ്ങൾക്ക് തുടക്കം കുറിച്ചത് മലയാള സിനിമാ ചരിത്രത്തിൽ ആദ്യമാണ്. 900ൽ അധികം ഫാൻസ് ഷോകൾ ആയിരുന്നു ഈ മോഹന്‍ലാല്‍ ചിത്രത്തിന് ഉണ്ടായിരുന്നത്.

ഇപ്പോളിതാ ചിത്രത്തിന്റെ ആദ്യ ദിന കേരള ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുക ആണ്. ആറ് കോടി എഴുപത് ലക്ഷം രൂപയോളം ആണ് ചിത്രത്തിന് ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം ഗ്രോസ് കളക്ഷൻ ആയി ലഭിച്ചത്.

മൂന്നാം സ്ഥാനത്തെക്ക് ലൂസിഫർ എന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രത്തിനെ പിന്തള്ളികൊണ്ട് ആണ് മരക്കാറിന്റെ ഈ നേട്ടം. ലൂസിഫർ നേടിയത് ആറ് കോടി അറുപത് ലക്ഷം രൂപ ആയിരുന്നു. ഒന്നാം സ്ഥാനത്തുള്ള മോഹൻലാൽ – ശ്രീകുമാർ മേനോൻ ചിത്രം ഒടിയന്റെ കളക്ഷൻ റെക്കോർഡ് ചിത്രത്തിന് മറികടക്കാൻ ആയില്ല. ഏഴ് കോടി ഇരുപത് ലക്ഷമാണ് ഒടിയന്റെ ആദ്യ ദിന കേരള കളക്ഷൻ. 50 ശതമാനം കപ്പാസിറ്റിയിലുള്ള പ്രദർശനം എന്ന നിലയിൽ മരക്കാറിന്റെ ഈ നേട്ടം റെക്കോർഡ് നേട്ടത്തിന് തുല്യമാണ്.

കേരളത്തിൽ 601 സ്ക്രീനുകളിൽ 3300ഓളം ഷോകൾ ആണ് ആദ്യ ദിനത്തിൽ മരക്കാർ കളിച്ചത്. ഇതും സർവ്വകാല റെക്കോർഡ് ആണ്. 47 ൽ അധികം രാജ്യങ്ങളിൽ പ്രദർശനം ആരംഭിച്ച മരക്കാർ ഓവർസീസിൽ സകല റെക്കോർഡുകളും മറികടന്നിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യൂകെ ബോക്സ് ഓഫീസിൽ നിന്ന് ആദ്യ ദിനം റെക്കോർഡ് കളക്ഷൻ ആയി ലഭിച്ചത് 58 ലക്ഷം രൂപയാണ്. 25 ലക്ഷത്തിന് മുകളിൽ ആണ് ഓസ്‌ട്രേലിയൻ ബോക്സ് ഓഫീസിൽ നിന്നുള്ള ആദ്യ ദിന കളക്ഷൻ. അവിടെ നിന്നുള്ള രണ്ട് ദിവസത്തെ കളക്ഷൻ ആകട്ടെ 50 ലക്ഷത്തിന് മുകളിലും. ഇതും മലയാള സിനിമയിൽ റെക്കോർഡ് ആണ്.

മലയാള സിനിമയുടെ പ്രധാന ഓവർസീസ് മാർക്കറ്റ് ആയ ജിസിസി ബോക്സ് ഓഫീസിൽ മിന്നും പ്രകടനം ആണ് മരക്കാർ കാഴ്ച്ചവെച്ചത്. യൂഎഈയിലെ പ്രീമിയർ ഷോ കളക്ഷൻ മാത്രം 2.98 കോടി ആണ്. 2.4 കോടി നേടിയ ദുൽഖർ ചിത്രം കുറുപ്പിന്റെ റെക്കോർഡ് ആണ് മറികടന്നത്. അമേരിക്ക, ന്യൂസിലാൻഡ് തടുങ്ങിയ രാജ്യങ്ങളിലും മരക്കാർ റെക്കോർഡ് കളക്ഷനോടെ ആണ് പ്രദർശനം ആരംഭിച്ചത്. ഓവർസീസ് കളക്ഷൻ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വരുന്നതെ ഉള്ളൂ എങ്കിലും നിലവിൽ ആദ്യ ദിന വേൾഡ് വൈഡ് കളക്ഷൻ റെക്കോർഡ് കൈവശം വച്ചിരിക്കുന്ന കുറുപ്പ് എന്ന ചിത്രത്തെ ബഹുദൂരം പിന്നിലാക്കും എന്ന് ബോക്സ് ഓഫീസ് അനലിസ്റ്റ്സ് വിലയിരുത്തുന്നു. 19 കോടിയാണ് കുറുപ്പിന്റെ ആദ്യ ദിന വേൾഡ് വൈഡ് കളക്ഷൻ.

‘ഒരുപക്ഷേ ലോകസിനിമയിൽ ഇത് ആദ്യം സംഭവം’; സിബിഐ 5നെ കുറിച്ച് രമേശ് പിഷാരടി…

“മരക്കാർ വ്യാജ പതിപ്പ് പങ്കുവെച്ചത് സുഹൃത്തുമായുണ്ടായ ഫാൻ ഫൈറ്റ് കാരണം”, ക്ഷമാപണം…