ബോക്‌സ് ഓഫീസിനെ ആശിർവദിക്കാൻ ‘മരക്കാർ’ അവതരിക്കും ഡിസംബർ 2ന്..!
മോഹൻലാൽ – പ്രിയദർശൻ ടീമിന്‍റെ മരക്കാർ തിയേറ്റർ റീലീസ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ 2ന് തീയേറ്ററുകളിൽ എത്തും എന്നാണ് മന്ത്രി അറിയിച്ചത്.

യാതൊരു ഉപാധികളും ഇല്ലാതെ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും പ്രദർശിപ്പിക്കാൻ ആണ് തീരുമാനം എടുത്തിരിക്കുന്നത്. ഈ 100 കോടി ബഡ്ജറ്റ് ചിത്രത്തെ വലിയ ഒരു വിട്ടുവീഴ്ച ചെയ്താണ് ആന്റണി പെരുമ്പാവൂർ തീയേറ്ററുകളിൽ എത്തിക്കുന്നത്.
മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങൾ സമ്മാനിച്ച കൂട്ട്കെട്ട് ആണ് മോഹൻലാൽ-പ്രിയദർശൻ ടീം. അതേ പോലെ തന്നെ ചരിത്ര വിജയ ചിത്രങ്ങൾ സൃഷ്ടിച്ചു ബോക്സ് ഓഫീസിൽ ആവേശം തീർത്ത പ്രൊഡക്ഷൻ ബാനർ ആണ് ആശിർവാദ് സിനിമാസ്. അതിനാൽ മരക്കാറിലുള്ള പ്രതീക്ഷ വളരെ വലുതാണ്. സിനിമാ വ്യവസായത്തെയും തിയേറ്റർ വ്യവസായത്തെയും മുന്നോട്ട് നയിക്കാൻ ഏറ്റവും സാദ്ധ്യത കൽപ്പിക്കുന്നത് മരക്കാർ എന്ന ചിത്രത്തിന് ആണ്. മുൻപ് ഒടിടിയിലേക്ക് ചിത്രം പോകും എന്ന അഭ്യൂഹങ്ങൾ ഉണ്ടായപ്പോൾ ആശങ്ക ഉണ്ടായതും ഇക്കാരണങ്ങളാൽ ആണ്.
ഫിയോക് ആന്റണി പെരുമ്പാവൂർ ചർച്ച പരാജയപ്പെട്ടത്തിനാൽ ഒടിടി റീലീസ് ആണെന്ന് മാധ്യമങ്ങളോട് ആന്റണി പറഞ്ഞിരുന്നു. തുടർന്ന് ഒടിടി റീലീസ് ആണെങ്കിൽ പോലും സിനിമ കളിക്കാൻ തിയേറ്റർ ഉടമകൾ മുന്നോട്ട് വരികയും ചർച്ചകൾ ആ രീതിയിൽ മുന്നോട്ട് പോകുകയും ചെയ്തു. ഇപ്പോൾ അക്കാര്യത്തിൽ ഒരു തീരുമാനം ആയി തിയേറ്റർ റിലീസ് ആയി ചിത്രം പ്രേക്ഷകരിലേക്ക് എത്തുക ആണ്.


