മരക്കാർ: മികച്ച ചിത്രത്തിന് ഉൾപ്പെടെ മൂന്ന് ദേശീയ അവാർഡുകൾ നേടി മലയാളത്തിന്റെ വിലപിടിപ്പുള്ള ചിത്രം…!
2019 ലെ ദേശീയ അവാർഡ് ഇന്ന് പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമക്ക് അഭിമാന തിളക്കം. 11 അവാർഡുകൾ ആണ് മലയാള സിനിമക്ക് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള അവാർഡ് ഉൾപ്പെടെ ആണ് ഈ നേട്ടം.

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ ആണ് മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. മികച്ച നടനുള്ള അവാർഡ് ധനുഷും മനോജ് ബാജ്പേയിയും പങ്കുവെച്ചു. കങ്കണ ആണ് മികച്ച നടി.
രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ള നോട്ടം ആണ് മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് നേടിയത്. ഹെലെന് സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ ആണ് മികച്ച പുതുമുഖ സംവിധായകന്.
മികച്ച ചിത്രത്തിന് കൂടാതെ മറ്റ് രണ്ട് അവാര്‍ഡുകള്‍ കൂടി മരക്കാര്‍ സ്വന്തമാക്കി. മികച്ച കോസ്റ്റ്യൂം ഡിസൈൻസ് (സുജിത്ത് ആൻഡ് സായി), മികച്ച വിഎഫ്എക്സ്( സിദ്ധാർഥ് പ്രിയദർശൻ) എന്നീ അവാര്‍ഡുകള്‍ ആണ് അവ.
മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ജല്ലിക്കെട്ട് എന്നാ ചിത്രത്തിലൂടെ ഗിരിഷ് ഗംഗാധരൻ നേടി. ഹെലന് എന്ന ചിത്രത്തിലൂടെ മികച്ച മേക്ക്അപ് ആർട്ടിസ്റ്റ് പുരസ്കാരത്തിന് രഞ്ജിത് അര്‍ഹനായി.
ബിരിയാണി എന്ന മലയാള ചിത്രം സംവിധാനം ചെയ്ത സാജൻ ബാബു പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.


