in

നിവിൻ-നയൻതാര ചിത്രം ‘ലൗ ആക്ഷൻ ഡ്രാമ’ ഓണത്തിന്…

നിവിൻ-നയൻതാര ചിത്രം ‘ലൗ ആക്ഷൻ ഡ്രാമ’ ഓണത്തിന്…

നടൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ‘ലൗ ഡ്രാമ ആക്ഷൻ’. നിവിൻ പോളിയും നയൻതാരയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എത്തും.

നടൻ അജു വർഗീസ് നിർമ്മിക്കുന്ന ഈ ചിത്രം പേരുപോലെ തന്നെ ഒരു റൊമാന്റിക് കോമഡി ആണ്. ആദ്യമായി നിവിൻ പോളി – നയൻതാര കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.

ശ്രീനിവാസൻ ചിത്രം വടക്കുനോക്കിയന്ത്രത്തിലെ കേന്ദ്രകഥാപത്രങ്ങളുടെ പേര് തന്നെ ആണ് ഈ ചിത്രത്തിലെ നായികാനായകന്മാർക്കും നൽകിയിട്ടുള്ളത്. തളത്തിൽ ദിനേശൻ ആയി ശ്രീനിവാസൻ എത്തുമ്പോൾ ശോഭ എന്ന കഥാപത്രത്തെ നയൻതാര അവരിപ്പിക്കുന്നു.

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലെ താരങ്ങളായ നിവിൻ പോളി, അജു വർഗീസ്, ഭഗത് മാനുവൽ, ഹരികൃഷ്ണൻ, ദീപക് എന്നിവർ ഒൻപത് വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. ക്യാമറ പ്രതീഷ് എം വർമ്മ കൈകാര്യം ചെയ്യുന്നു. എഡിറ്റ് നിർവഹിക്കുന്നത് വിവേക് ആണ്.

ടൊവിനോ തോമസിന്‍റെ ‘ആരവം’; ടൈറ്റിൽ പോസ്റ്റർ പുറത്ത്…

രാജയും കൂട്ടരും എന്തിനും തയ്യാർ; ‘മധുരരാജ’യുടെ പുതിയ പോസ്റ്റർ പുറത്ത്…