in

രാജയും കൂട്ടരും എന്തിനും തയ്യാർ; ‘മധുരരാജ’യുടെ പുതിയ പോസ്റ്റർ പുറത്ത്…

രാജയും കൂട്ടരും എന്തിനും തയ്യാർ; ‘മധുരരാജ’ പുതിയ പോസ്റ്റർ പുറത്ത്…

ഈ വർഷം ആരാധകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ആണ് മധുരരാജ. ഹിറ്റ് ചിത്രം പോക്കിരി രാജയിലെ രാജ എന്ന കഥാപാത്രത്തെ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും അവതരിപ്പിക്കുന്നത് തന്നെ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുക ആണ്.

പുതിയ പോസ്റ്ററിൽ മമ്മൂട്ടിയുടെ രാജക്കൊപ്പം രാജയുടെ സ്വന്തം സംഘവും ഉണ്ട്. തമിഴ് യുവ നടൻ ജയ് കൂടി ഉൾപ്പെടുന്ന രാജയുടെ സംഘത്തിൽ. ചിത്രത്തിന്റെ പോസ്റ്റർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പോസ്റ്റർ കാണാം.

നെൽസൺ ഐപ്പ് സിനിമാസ് നിർമ്മിക്കുന്ന രാജയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഉദയ്കൃഷ്ണ ആണ്. ബോളിവുഡ് നടി സണ്ണി ലിയോൺ ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

മമ്മൂട്ടി, ജയ് എന്നിവരെ കൂടാതെ സിദ്ദിഖ്, വിജയരാഘവൻ, സലീം കുമാർ, അന്ന രാജൻ, അനുശ്രീ, ഷംന കാസിം, സുരാജ് വെഞ്ഞാറമൂട്, ജഗപതി ബാബു, മഹിമ നമ്പ്യാർ, നെടുമുടി വേണു തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

വിഷു റിലീസ് ആയി ചിത്രം ഏപ്രിലിൽ തീയേറുകളിൽ എത്തും.

നിവിൻ-നയൻതാര ചിത്രം ‘ലൗ ആക്ഷൻ ഡ്രാമ’ ഓണത്തിന്…

‘ഒരു യമണ്ടൻ പ്രേമകഥ’ ഫസ്റ്റ് ലുക്ക് നാളെ എത്തും, ദുൽഖറിന്റെ തിരിച്ചുവരവിൽ ആവേശം!