ദിലീപിനെ നായകനാക്കി ബിഗ് ബഡ്ജറ്റ് ചിത്രവുമായി ‘ഒരു വടക്കൻ സെൽഫി’ സംവിധായകൻ
നിവിൻ പോളിയെ നായകനാക്കി 2015ൽ പുറത്തിറങ്ങിയ ഒരു വടക്കൻ സെൽഫി ബോക്സ് ഓഫീസിൽ മിന്നും വിജയം ആണ് സ്വാന്തമാക്കിയത്. ജി പ്രജിത് സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ അരങ്ങേറ്റ സംവിധാന സംരംഭം കൂടി ആയിരുന്നു. ഇപ്പോൾ ഇതാ പ്രജിത്ത് മറ്റൊരു ചിത്രവുമായി എത്തുക ആണ്.
നടൻ ദിലീപ് ആണ് ജി പ്രജിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകൻ ആകുന്നത്. ബിഗ് ബഡ്ജറ്റിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നാണ് വിവരം.
അഭിലാഷ് പിള്ളയും ടി എൻ സുരാജും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. എബി തൊട്ടുപുറം ആണ് ചിത്രം നിർമിക്കുന്നത്. തൊട്ടുപുറം ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം.
ബി ഉണ്ണികൃഷ്ണൻ ചിത്രം കോടതി സമക്ഷം ബാലൻ വക്കിൽ ആണ് അടുത്തയിടെ പ്രഖ്യാപിച്ച മറ്റൊരു ദിലീപ് ചിത്രം. ഇതിന്റെ ചിത്രീകരണം ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ ആയി പുരോഗമിക്കുക ആണ്.