സൂപ്പർതാരങ്ങളുടെ ഈ ‘തഗ് ലൈഫ്’ ഫസ്റ്റ് ലുക്ക് സൂപ്പർഹിറ്റ്, ചിത്രീകരണം ഡിസംബർ 21ന് തുടങ്ങും
തഗ് ലൈഫ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ സൂപ്പർഹിറ്റ് ആണ്. പുതുമയാർന്ന ടൈറ്റിൽ കൊണ്ടും ശ്രദ്ധേയമായ ഈ ചിത്രത്തിന്‍ ഫസ്റ്റ് ലുക്ക്റെ പോസ്റ്ററിൽ ചലച്ചിത്ര ലോകത്തെ സുപ്പർതാരങ്ങള്‍ പ്രത്യക്ഷപ്പെട്ടത് ആവേശമായി. അരുൺ വർമ്മ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം ഡിസംബർ 21ന് ആരംഭിക്കും.
തഗ് ലൈഫ് ഒരുക്കുന്ന അരുൺ വർമ്മ സംവിധായകൻ ഒമർ ലുലുവിന്റെ ശിഷ്യൻ ആണ്. മണിക്യമലരായ പൂവി എന്ന വൈറൽ ഹിറ്റ് ഗാനത്തിടെ ശ്രദ്ധേയനായ ആകാശ് ജോണിന്റെ തിരക്കഥയിൽ ആണ് ചിത്രം ഒരുങ്ങുന്നത്.
സത്യജിത്തും ബ്ലെസ്സ്ലീയും ചേർന്നാണ് തഗ് ലൈഫിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ഏഴു ഗാനങ്ങൾ ഉണ്ട്. മ്യൂസിക് 247 ആണ് ഓഡിയോ റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത്.
തഗ് ലൈഫിന്‍റെ ഓഡിഷൻ ഉടനെ ഉണ്ടാവുന്നത് ആണെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഡിസംബർ 5ന് തൃശൂർ സംഗീത നാടക അക്കാദമിയിൽ ആണ് ഓഡിഷൻ നടക്കുന്നത്.