in

മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ലൂസിഫറിൽ ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ് വില്ലൻ വേഷത്തിൽ എത്തുന്നു!

മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ലൂസിഫറിൽ ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ് വില്ലൻ വേഷത്തിൽ എത്തുന്നു!

പ്രഖ്യാപിച്ച നാൾ മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രം ആണ് ലൂസിഫർ. യുവ സൂപ്പർതാരം പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭം, മലയാളത്തിന്‍റെ ഏറ്റവും വലിയ താരം മോഹൻലാൽ നായകനാവുന്നു. ലൂസിഫർ വാർത്തകളിൽ നിറയാൻ കാരണം ഇത് തന്നെ. ആരാധകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാർത്തയും ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്. ലൂസിഫറിന്‍റെ താര നിരയിലേക്ക് ബോളിവുഡിൽ നിന്നൊരു താരവും എത്തുന്നു എന്നാണ് പുതിയ റിപ്പോർട്ട്.

ലൂസിഫറിൽ അഭിനയിക്കാൻ എത്തുന്നത് ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ് ആണ്. മലയാളത്തിൽ വിവേകിന്‍റെ അരങ്ങേറ്റ ചിത്രമായി ഇത് മാറും. ചിത്രത്തിൽ മോഹൻലാലിന്‍റെ വില്ലനായി ആണ് വിവേക് എത്തുക എന്നാണ് സൂചന. ഇതാദ്യമായി അല്ല ഇരു താരങ്ങളും ഒരുമിച്ചു അഭിനയിക്കുന്നത്. രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത കമ്പനി എന്ന ഹിന്ദി ചിത്രത്തിൽ മോഹൻലാൽ – വിവേക് ഒബ്‌റോയ് കൂട്ടുകെട്ട് ഒന്നിച്ചിരുന്നു. രണ്ടു പേരുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രവുമായിരുന്നു അത്.

ടോവിനോ തോമസ്, ഇന്ദ്രജിത്, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങളും ചിത്രത്തിന്‍റെ ഭാഗം ആകും എന്നാണ് മുൻപ് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലൂസിഫർ ടീമിൽ നിന്ന് താര നിരയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുക ആണ് സിനിമാ പ്രേക്ഷകർ. വൈകാതെ തന്നെ താരനിരയെ അണിയറപ്രവർത്തകർ വെളിപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ലൂസിഫറിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപി ആണ്. ചിത്രത്തിന്‍റെ സംഗീത വിഭാഗം ദീപക് ദേവ് ആണ് കൈകാരം ചെയ്യുന്നത്. ഛായഗ്രാഹകണം സുജിത് വാസുദേവ് ആണ്.

വായിക്കാം: മമ്മൂട്ടി ചിത്രമൊരുക്കി ദിലീപ് സംവിധാന രംഗത്തേക്ക്? പ്രതികരണവുമായി ദിലീപ് ആരാധകര്‍ രംഗത്ത്

മമ്മൂട്ടി ചിത്രമൊരുക്കി ദിലീപ് സംവിധാന രംഗത്തേക്ക്? പ്രതികരണവുമായി ദിലീപ് ആരാധകര്‍ രംഗത്ത്

‘ലാലേട്ടനൊപ്പമുള്ള ഒരു ചിത്രം എന്‍റെ സ്വപ്നം’; ആസിഫ് അലി മനസ്സ് തുറക്കുന്നു