in

ലോക സെലിബർട്ടികളിൽ ഈ നേട്ടം കൈവരിക്കുന്നതിൽ മൂന്നാം സ്ഥാനം പ്രിയാ വാര്യർക്ക്!

ലോക സെലിബർട്ടികളിൽ ഈ നേട്ടം കൈവരിക്കുന്നതിൽ മൂന്നാം സ്ഥാനം പ്രിയാ വാര്യർക്ക്!

ഒമർ ലുലു ഒരുക്കുന്ന ഒരു ആഡാർ ലവ് ചിത്രത്തിലെ താരം പ്രിയാ വാര്യർക്ക് റെക്കോർഡ് നേട്ടം. സോഷ്യൽ മീഡിയയിൽ ലോക റെക്കോർഡ് നേടിയിരിക്കുക ആണ് ഈ പതിനെട്ടുകാരി.

ഒറ്റ ദിവസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ 6 ലക്ഷത്തിൽ അധികം ഫോളോവേര്‍സിനെ ആണ് പ്രിയ നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ മൂന്നാമത്തെ സെലിബർട്ടി ആയിരിക്കുക ആണ് ഈ തൃശൂറുകാരി. മുൻപ് ഈ നേട്ടം കൈവരിച്ച താരങ്ങൾ അമേരിക്കൻ മോഡൽ കെയ്‌ലി ജെന്നറും ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ആണ്. 8 ലക്ഷം അധികം ഫോളോവേര്‍സ് ഒറ്റ ദിവസം കൊണ്ട് കെയ്‌ലി നേടിയപ്പോൾ റൊണാൾഡോ 6.5 ലക്ഷം ഫോളോവേര്‍സിനെ ആണ് നേടിയത്.

 

 

കേരളത്തിൽ ഒതുങ്ങി നിൽക്കുന്നത് അല്ല പ്രിയാ വാര്യരുടെ ഫോള്ളോവെർസ്. ദേശീയ തലവും കഴിഞ്ഞു അന്തർദേശീയ മാധ്യമങ്ങളിൽ വരെ പ്രിയാ വാര്യർ വാർത്ത ആകുക ആണ്. ‘നാഷണൽ ക്രഷ്’ എന്നാണ് ദേശീയ മാധ്യമങ്ങൾ പ്രിയാ വാര്യരെ വിശേഷിപ്പിക്കുന്നത്.

പുതുമുഖങ്ങളെ പ്രധാന കഥാപത്രങ്ങൾ ആക്കി ആണ് ഒരു അഡാർ ലവ് എന്ന ചിത്രം ഒമർ ലുലു സംവിധാനം ചെയ്യുന്നത്. ചെറിയ വേഷത്തിനായി ആയിരുന്നു പ്രിയാ വാര്യരെ ഓഡിഷനിലൂടെ കണ്ടെത്തിയത്. എന്നാൽ പ്രിയയുടെ പ്രകടനം ഇഷ്ടപ്പെട്ട സംവിധായകൻ താരത്തിന്‍റെ കഥാപാത്രത്തിന്‍റെ പ്രാധാന്യം കൂട്ടി. ഇതിനോടകം പ്രിയ അഭിനയിച്ച ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന വീഡിയോ ഗാനം 47 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു.

ഗാനം കാണാം:

ഒരിക്കല്‍ക്കൂടി മമ്മൂട്ടിയും മോഹന്‍ലാലും ബോക്സ്‌ഓഫീസില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു!

മാമാങ്കം: നാല് ഗെറ്റപ്പില്‍ മമ്മൂട്ടി, രണ്ടാം നായകനായി പ്രശസ്ത തമിഴ് യുവനടനും!