in

തൊബാമ: ‘പ്രേമം’ താരങ്ങളുമായി അൽഫോൻസ് പുത്രൻ വീണ്ടും വരുന്നു!

തൊബാമ: ‘പ്രേമം’ താരങ്ങളുമായി അൽഫോൻസ് പുത്രൻ വീണ്ടും വരുന്നു!

മലയാള സിനിമാ പ്രേക്ഷകർ മാത്രമല്ല തമിഴ്, തെലുഗ് പ്രേക്ഷകർ വരെ ആഘോഷമാക്കിയ ചിത്രം ആയിരുന്നു ൽ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രം. അൽഫോൻസ് പുത്രൻ ആയിരുന്നു നിവിൻ പോളിയെ നായകനാക്കി ആ ചിത്രം സംവിധാനം ചെയ്തത്. അതിനു ശേഷം അടുത്ത അൽഫോൻസ് പുത്രൻ ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ് പ്രേക്ഷകർ. ഇപ്പോൾ ഇതാ മൂന്നു വർഷങ്ങൾക്ക് ഇപ്പുറം തന്‍റെ പുതിയ ചിത്രം അൽഫോൻസ് പ്രഖ്യാപിച്ചിരിക്കുന്നു.

അൽഫോൻസ് പുത്രന്‍റെ പുതിയ ചിത്രത്തിന്‍റെ പേര് തൊബാമ. സംവിധായകൻ ആയല്ല നിർമ്മാതാവ് ആയാണ് അൽഫോൻസ് പുത്രൻ പുതിയ ചിത്രത്തിന്‍റെ ഭാഗം ആകുക. സുകുമാരൻ തെക്കേപ്പാട്ടും അൽഫോൻസ് പുത്രനും ചേർന്നാണ് തൊബാമ നിർമ്മിക്കുന്നത്. മൊഹ്സിൻ കാസിം എന്ന നവാഗതൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അൽഫോൻസ് പുത്രൻ തന്‍റെ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കിയിരുന്നു.

ഈ ചിത്രത്തിന്‍റെ മറ്റൊരു ആകർഷണം പ്രേമം എന്ന ബ്ലോക്കബ്സ്റ്റർ ചിത്രത്തിലെ താരങ്ങളുടെ സാന്നിധ്യം ആണ്. സിജു വിൽ‌സൺ, കൃഷ്ണ ശങ്കർ, ഷറഫുദ്ധീൻ തുടങ്ങിയ പ്രേമത്തിലെ താരങ്ങൾ തന്നെ ആണ് ഈ ചിത്രത്തിലെ പ്രധാനവേഷങ്ങൾ കൈകാരം ചെയ്യുന്നത്.

രാജേഷ് മുരുകേശനാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. ഈ വർഷം അവധിക്കാല റിലീസ് ആയി ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

കാത്തിരിക്കുന്നത് 24 സംവിധായകർ; മെഗാസ്റ്റാർ മമ്മൂട്ടി തിരക്കിൽ ആണ്!

ആ ഗാനം പ്രണവ് മോഹൻലാൽ എഴുതിയത് 17 വയസുള്ളപ്പോൾ!