മഞ്ജുവിനെ ഒഴിവാക്കി നയൻതാരയെ നായിക ആക്കുക അല്ല എന്ന് തമിഴ് സംവിധായകൻ അറിവഴകൻ
മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യർ തമിഴ് സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. തമിഴ് സംവിധായകൻ അറിവഴകൻ ഒരുക്കുന്ന ചിത്രത്തിലൂടെ ആയിരിക്കും മഞ്ജു വാര്യർ തമിഴ് സിനിമാ ലോകത്ത് എത്തുക എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ അറിവഴകൻ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചപ്പോൾ നായിക ആയി എത്തുന്നത് നയൻതാര. ഇതെങ്ങനെ സംഭവിച്ചു എന്ന് സംവിധായകൻ തന്നെ വെളിപ്പെടുത്തുന്നു.
നയൻതാര മഞ്ജുവിന് പകരമായി എത്തിയത് അല്ല എന്ന് സംവിധായകൻ സ്ഥിരീകരണം നൽകി. ഈ രണ്ട് താരങ്ങളെയും വേറെ വേറെ ചിത്രങ്ങളിലേക്ക് ആണ് പരിഗണിച്ചിരിക്കുന്നത് എന്ന് അറിവഴകൻ വ്യക്തമാക്കി.
നയൻതാരയെ നായിക ആക്കി ഒരുക്കുന്ന ചിത്രം ഒരു സൈകോളജിക്കൽ ത്രില്ലർ ആണെന്നും അതല്ല മഞ്ജു വാര്യരുമായി ചർച്ച ചെയ്ത ചിത്രം എന്നും അറിവഴകൻ വെളിപ്പെടുത്തി. മഞ്ജു വാര്യർ ചിത്രം ഒരു ഫാമിലി ത്രില്ലർ ആണെന്നും അദ്ദേഹം പറഞ്ഞു.
അഭിനയസാധ്യത ആവശ്യമുള്ള ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആണ് മഞ്ജു വാര്യരെ തന്റെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത് എന്ന് അറിവഴകൻ പറഞ്ഞു. മഞ്ജു വാര്യരുടെ നിരവധി ചിത്രങ്ങൾ കണ്ടതിന് ശേഷം ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നും മഞ്ജുവിന്റെ ഡേറ്റ് ലഭിച്ചതിന് ശേഷം മറ്റു താരങ്ങളെ കുറിച്ച് വ്യക്തമാക്കും എന്നും അറിവഴകൻ പറഞ്ഞു.