വൻ ആഘോഷമില്ലാതെ തീർത്തും വ്യത്യസ്തമായി ആദിയുടെ ഓഡിയോ ലോഞ്ച് മോഹന്‍ലാല്‍ നിര്‍വഹിച്ചു!
ജീത്തു ജോസഫ് – പ്രണവ് മോഹൻലാൽ ചിത്രം ആദിയുടെ ഓഡിയോ ലോഞ്ച് വൻ ആഘോഷമില്ലാതെ ചെറിയ ചടങ്ങായി നടന്നു. വ്യത്യസ്തമായ ഓഡിയോ ലോഞ്ച് സൂപ്പർതാരം മോഹൻലാൽ ആണ് നിർവഹിച്ചത്. സോഷ്യൽ മീഡിയയിലൂടെ ലൈവ് ആയി ഓഡിയോ ലോഞ്ചിന് പ്രേക്ഷകരും ഭാഗമായി. മോഹൻലാൽ, സംവിധായകൻ ജീത്തു ജോസഫ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ ലൈവ് വീഡിയോയിൽ സംസാരിച്ചു.
ലൈവ് വിഡിയോയിൽ ഓഡിയോ ലോഞ്ചിലെക്ക് പ്രേക്ഷകരെ ക്ഷണിച്ചത് ആദിയുടെ സംവിധായകൻ ജിത്തു ജോസഫ് ആണ്. തുടർന്ന് ആദി സിനിമയ്ക്ക് എല്ലാവിധ ഭാവുകളും നേർന്നു കൊണ്ട് ഓഡിയോ ലോഞ്ച് മോഹൻലാൽ നിർവഹിച്ചു. നിർമാതാവ് ആന്റണി പെരുമ്പാവൂരും ചിത്രത്തിന് എല്ലാവിധ ഭാവുകളും നേർന്നു.
ആദിയിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് അനിൽ ജോൺസൺ ആണ്. പ്രണവ് മോഹൻലാൽ ഈ ചിത്രത്തിനായി ഒരു ഇംഗ്ലീഷ് ഗാനം എഴുതി ആലപിക്കുന്നുണ്ട്. നായകനായി ഉള്ള അരങ്ങേറ്റം കൂടാതെ ഗാനരചയിതാവും ഗായകനുമായുള്ള പ്രണവിന്റെ അരങ്ങേറ്റം കൂടി ആദിയിലൂടെ സംഭവിക്കുക ആണ്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ആദി ജനുവരി 26ന് തീയേറ്ററുകളിൽ എത്തും.