പകയും പ്രതികാരവുമായി ഞെട്ടിക്കാൻ ഹണി റോസ്; ‘റേച്ചൽ’ ട്രെയിലർ പുറത്ത്

കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രവുമായി ഹണി റോസ് എത്തുന്ന ‘റേച്ചൽ’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഇറച്ചിവെട്ടുകാരിയുടെ റോളിൽ ഞെട്ടിക്കുന്ന വേഷപ്പകർച്ചയുമായാണ് ഹണി റോസ് ചിത്രത്തിലെത്തുക എന്ന സൂചനയാണ് ട്രെയിലർ നല്‍കുന്നത്. നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 6-ന് ക്രിസ്മസ് റിലീസായി അഞ്ച് ഭാഷകളിൽ തിയേറ്ററുകളിലെത്തും.
പാലായിലെ പോത്തുപാറ ജോയിച്ചന്റെ മകൾ റേച്ചലിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയിലർ സൂചന നൽകുന്നു. ജാഫർ ഇടുക്കി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവരണത്തിലൂടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. പ്രണയവും സംഘർഷവും പ്രതികാരവും ഇഴചേർന്ന ഒരു റിവഞ്ച് ത്രില്ലറാണ് ചിത്രം എന്നാണ് സൂചന. ബാബുരാജ്, പോത്തുപാറ ജോയിച്ചൻ എന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹണി റോസിന്റെ ആദ്യ പോസ്റ്ററുകൾക്കും ടീസറിനും ലഭിച്ച അതേ സ്വീകാര്യത ട്രെയിലറിനും സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നുണ്ട്.
പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈൻ സഹരചയിതാവും സഹനിർമ്മാതാവുമാകുന്ന ചിത്രം കൂടിയാണിത്. ബാദുഷാസ് സിൽവർ സ്ക്രീൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മാണം. റോഷൻ ബഷീർ, ചന്തു സലിംകുമാർ, വിനീത് തട്ടിൽ, ജോജി, പോളി വത്സൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ: സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ് ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, മേക്കപ്പ്: രതീഷ് വിജയൻ, രാജേഷ് നെന്മാറ, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസർ: ഹനാൻ മരമുട്ടം, അർജുൻ ജീവ, ലൈൻ പ്രൊഡ്യൂസേഴ്സ്: പ്രിജിൻ ജെ പി, മാത്യു കോന്നി, ഫിനാൻസ് കൺട്രോളർ: റോബിൻ അഗസ്റ്റിൻ, പ്രൊജക്ട് കോർഡിനേറ്റർ: പ്രിയദർശിനി പി.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, ഗാനരചന: ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, രാഹുൽ മണപ്പാട്ട്, പബ്ലിസിറ്റി ഡിസൈൻ: ടെന്‍ പോയിൻ്റ്, സ്റ്റിൽസ്: നിദാദ് കെ എൻ, വിഎഫ്എക്സ്: ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, ഡിഐ: ഇൻഡ്യൻ സിനിമ കമ്പനി, ടീസർ കട്ട്: ബെൻ ഷെരിൻ ബി, ട്രെയിലർ കട്ട്: ഡോൺ മാക്സ്, പി ആര് ഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്, അനൂപ് സുന്ദരൻ.

