in

ടൈംസ് സ്ക്വയറിൽ താരമായി ഇന്ദ്രൻസിന്റെ ‘ആശാൻ’; ‘ഗപ്പി’യ്ക്കും ‘അമ്പിളി’യ്ക്കും ശേഷം ജോൺപോൾ ജോർജ് ചിത്രം വരുന്നു

ടൈംസ് സ്ക്വയറിൽ താരമായി ഇന്ദ്രൻസിന്റെ ‘ആശാൻ’; ‘ഗപ്പി’യ്ക്കും ‘അമ്പിളി’യ്ക്കും ശേഷം ജോൺപോൾ ജോർജ് ചിത്രം വരുന്നു

ന്യൂയോർക്കിലെ വിഖ്യാതമായ ടൈംസ് സ്ക്വയർ ഇത്തവണ സാക്ഷ്യം വഹിച്ചത് കൗതുകമുണർത്തുന്ന ഒരു ഓണക്കാഴ്ചയ്ക്കാണ്. നടൻ ഇന്ദ്രൻസ് കഥകളി വേഷത്തിൽ പ്രത്യക്ഷപ്പെട്ട് അമേരിക്കൻ മലയാളികൾക്ക് ഓണാശംസകൾ നേർന്നപ്പോൾ അത് ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ആശാൻ”-ന്റെ വരവറിയിക്കൽ കൂടിയായി. നഗരഹൃദയത്തിൽ തെളിഞ്ഞ ഈ ദൃശ്യം സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

‘രോമാഞ്ചം’ എന്ന വൻ വിജയത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രം, ‘ഗപ്പി’, ‘അമ്പിളി’ എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ജോൺപോൾ ജോർജ് ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറയുന്ന ‘ആശാൻ’ ഒരു മുഴുനീള ഹാസ്യചിത്രമായിരിക്കുമെന്നാണ് സൂചന. നൂറ്റമ്പതോളം പുതുമുഖങ്ങൾ അണിനിരക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

View this post on Instagram

A post shared by Johnpaul George Productions (@guppy_cinemas)

ഉത്രാടദിനത്തിൽ ഇന്ദ്രൻസിന്റെ കഥകളിവേഷത്തിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇത് ‘ആശാൻ’ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രമാണെന്ന ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഇപ്പോൾ ടൈറ്റിൽ ലുക്ക് ഔദ്യോഗികമായി പുറത്തിറക്കിയത്. ഇതോടെ സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമുയർന്നു. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ജോൺപോൾ ജോർജ്, അന്നം ജോൺപോൾ, സുരാജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മറ്റ് അണിയറ ശില്പികൾ ഇവരാണ്: ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജശേഖരൻ, സംഗീത സംവിധാനം: ജോൺപോൾ ജോർജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്‍റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുമ്പോൾ ഫാർസ് ഫിലിംസാണ് ഓവർസീസ് വിതരണക്കാർ. സ്നേക്ക്പ്ലാന്‍റ് വിഷ്വൽ പ്രൊമോഷൻസും നിർവഹിക്കുന്നു. പിആർഒ: ഹെയിൻസ്.

ഹനുമാൻ്റെ കഥയുമായി 3D ആനിമേഷൻ ചിത്രം ‘വായുപുത്ര’ വരുന്നു; റിലീസ് 2026-ൽ

കാക്കിയിൽ നവ്യയും സൗബിനും; ‘പുഴു’വിന് ശേഷം റത്തീന ഒരുക്കുന്ന ‘പാതിരാത്രി’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്