in

62 കോടിയും കടന്ന് ‘ഹൃദയപൂർവം’; സത്യൻ അന്തിക്കാടിന്റെ ഏറ്റവും വലിയ ഹിറ്റായി മോഹൻലാൽ ചിത്രം

62 കോടിയും കടന്ന് ‘ഹൃദയപൂർവം’; സത്യൻ അന്തിക്കാടിന്റെ ഏറ്റവും വലിയ ഹിറ്റായി മോഹൻലാൽ ചിത്രം

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ‘ഹൃദയപൂർവം’ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്. ഓണം റിലീസായി എത്തിയ ചിത്രം 12 ദിവസം പിന്നിടുമ്പോൾ നേടിയ ആഗോള ഗ്രോസ് 62 കോടി പിന്നിട്ടു. സത്യൻ അന്തിക്കാടിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി ചിത്രം മാറി. 54 കോടി ആഗോള ഗ്രോസ് നേടിയ ഫഹദ് ഫാസിൽ- സത്യൻ അന്തിക്കാട് ചിത്രം ഞാൻ പ്രകാശന്റെ റെക്കോർഡ് ആണ് ഹൃദയപൂർവം മറികടന്നത്.

കേരളത്തിൽ നിന്ന് 31 കോടി ഗ്രോസ് പിന്നിട്ട ചിത്രം വിദേശത്ത് നിന്ന് 3 മില്യൺ ഡോളറും നേടിക്കഴിഞ്ഞു. കേരളത്തിൽ നിന്ന് മാത്രം 30 കോടി ഗ്രോസ് പിന്നിടുന്ന എട്ടാമത്തെ മോഹൻലാൽ ചിത്രമാണ് ഹൃദയപൂർവം. മലയാളത്തിൽ ഏറ്റവും കൂടുതൽ തവണ 30 കോടി കേരളാ ഗ്രോസ് പിന്നിട്ട നടനും മോഹൻലാൽ ആണ്. ദൃശ്യം, ഒപ്പം, പുലിമുരുകൻ, ലൂസിഫർ, നേര്, എമ്പുരാൻ, തുടരും എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റു മോഹൻലാൽ ചിത്രങ്ങൾ.

ആഗോള ഗ്രോസ് 50 കോടി പിന്നിടുന്ന ഒൻപതാമത്തെ മോഹൻലാൽ ചിത്രം കൂടിയാണ് ഹൃദയപൂർവം. ദൃശ്യം, ഒപ്പം, പുലിമുരുകൻ, ഒടിയൻ, ലൂസിഫർ, നേര്, എമ്പുരാൻ, തുടരും എന്നിവയാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ച ചിത്രങ്ങൾ. ഇതും മലയാളത്തിൽ ഒരു നായക നടനെ സംബന്ധിച്ച് വമ്പൻ മാർജിനിൽ തന്നെ റെക്കോർഡ് നേട്ടമാണ്. ഹൃദയപൂർവത്തിന്റെ കൂടെ വിജയത്തോടെ ഈ വർഷം ഹാട്രിക്ക് ബ്ലോക്ക്ബസ്റ്റർ ആണ് മോഹൻലാൽ സ്വന്തമാക്കിയത്. ഇതിലൂടെ മലയാളത്തിൽ ആദ്യമായി ഹാട്രിക്ക് 50 കോടി ക്ലബിലെത്തുന്ന നടൻ കൂടിയായി മോഹൻലാൽ മാറി.

എമ്പുരാൻ (265 കോടി), തുടരും (233 കോടി), ചോട്ടാമുംബൈ റീ റിലീസ് (4 + കോടി), ഹൃദയപൂർവം എന്നിവയിലൂടെ ഈ വർഷം മോഹൻലാൽ ചിത്രങ്ങൾ നേടിയത് 560 കോടിയിൽ കൂടുതൽ ആഗോള കളക്ഷൻ ആണ്. ഇതും മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആണ്. സോനു ടിപി തിരക്കഥ രചിച്ച ഹൃദയപൂർവം ഒരു ഫൺ ഫാമിലി എന്റെർറ്റൈനെർ ആയി ഇപ്പോഴും പ്രേക്ഷകരെ ആകർഷിച്ചു കൊണ്ട് മുന്നേറുകയാണ്. 75 കോടിയോളം ആണ് ചിത്രത്തിന്റെ ഫൈനൽ ആഗോള കളക്ഷൻ പ്രതീക്ഷിക്കപ്പെടുന്നത്. ആശീർവാദ് സിനിമാസ് നിർമ്മിച്ച ചിത്രത്തിൽ മോഹൻലാലിനൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ജനാർദ്ദനൻ, ലാലു അലക്സ് എന്നിവരുമുണ്ട്.

‘ഡ്രാമഡി’ വിഭാഗത്തിൽ ചിത്രവുമായി ഗപ്പി സിനിമാസ്; ‘ആശാൻ’ ടൈറ്റിൽ ലുക്ക് പുറത്ത്

ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളനി’ൽ കരുത്തുറ്റ പോലീസ് ഓഫീസറായി ബിജു മേനോൻ; ക്യാരക്ടർ പോസ്റ്റർ പുറത്ത്