in

ജോഷി-ഉണ്ണി മുകുന്ദൻ കൂട്ടുകെട്ടിൽ ഹൈ-ഒക്ടെയ്ൻ ആക്ഷൻ ചിത്രം; പൂജാ ചടങ്ങുകളോടെ തുടക്കം

ജോഷി-ഉണ്ണി മുകുന്ദൻ കൂട്ടുകെട്ടിൽ ഹൈ-ഒക്ടെയ്ൻ ആക്ഷൻ ചിത്രം; പൂജാ ചടങ്ങുകളോടെ തുടക്കം

ഹിറ്റ് മേക്കർ ജോഷിയും യുവതാരം ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന പുതിയ ഹൈ-ഒക്ടെയ്ൻ ആക്ഷൻ ചിത്രത്തിന് എറണാകുളത്ത് തുടക്കമായി. ഹോട്ടൽ ഹൈവേ ഗാർഡനിൽ വെച്ച് നടന്ന ചടങ്ങിൽ സിനിമയുടെ പൂജയും സ്വിച്ചോൺ കർമ്മവും നിർവഹിച്ചു. ജോഷിയുടെ ജന്മദിനത്തിൽ പ്രഖ്യാപിച്ചതുമുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഈ ചിത്രം, ഇന്ത്യൻ സിനിമയിൽ ഒരു വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം ഈ മാസം കൊടുങ്ങല്ലൂരിൽ ആരംഭിക്കും. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനും ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘പൊറിഞ്ചു മറിയം ജോസ്’ എന്ന വിജയ ചിത്രത്തിന് ശേഷം അഭിലാഷ് എൻ ചന്ദ്രനാണ് ഈ സിനിമയ്ക്കും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

ആക്ഷൻ സിനിമയുടെ നിലവാരം ഉയർത്തുന്ന ചിത്രമായിരിക്കുമിതെന്ന് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു. ഉണ്ണി മുകുന്ദൻ ഇതുവരെ കാണാത്ത ഒരു പുതിയ ഗെറ്റപ്പിലാകും സിനിമയിൽ എത്തുക. ഇതിനായി താരം ഒരു മാസത്തിലധികം ദുബായിൽ പ്രത്യേക പരിശീലനം നേടിയിരുന്നു.

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററായ ‘മാർക്കോ’യുടെ റെക്കോർഡ് വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ഇന്ത്യൻ സിനിമയിലെ മികച്ച സാങ്കേതിക പ്രവർത്തകരുടെ സാന്നിധ്യമാണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. സിനിമയുടെ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറ ശില്പികൾ അറിയിച്ചു. പിആർഒ: എ എസ് ദിനേശ്

തെന്നിന്ത്യൻ സിനിമയിൽ പുതുചരിത്രം തീർത്ത് ‘ലോക’; 7 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ

നിവിൻ പോളിയുടെ ഫാന്‍റസി കോമഡി ‘സർവ്വം മായ’ ക്രിസ്മസിന്; പുതിയ പോസ്റ്റർ