in

തെന്നിന്ത്യൻ സിനിമയിൽ പുതുചരിത്രം തീർത്ത് ‘ലോക’; 7 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ

തെന്നിന്ത്യൻ സിനിമയിൽ പുതുചരിത്രം തീർത്ത് ‘ലോക’; 7 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ

റിലീസ് ചെയ്ത് വെറും ഏഴ് ദിനങ്ങൾ കൊണ്ട് 101 കോടി രൂപ ആഗോള ബോക്സോഫീസിൽ നിന്ന് വാരിക്കൂട്ടി “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”. ഈ മിന്നൽവേഗത്തിലുള്ള 100 കോടി ക്ലബ് എൻട്രിയ്ക്ക് പിന്നാലെ മറ്റൊരു നേട്ടവും ചിത്രം സ്വന്തമാക്കി. തെന്നിന്ത്യൻ സിനിമാ ചരിത്രത്തിൽ ഒരു നായികാ കേന്ദ്രീകൃത ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡ് കൂടി ഇനി കല്യാണി പ്രിയദർശൻ നായികയായ ഈ ചിത്രത്തിന് സ്വന്തം.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസിൻ്റെ ബാനറിൽ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും വലിയ വിജയമായി പ്രദർശനം തുടരുകയാണ്. കേരളത്തിൽ മാത്രം പ്രതിദിനം 1400-ൽ അധികം ഷോകളുമായി മുന്നേറുന്ന ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. ചിത്രത്തിൻ്റെ ഹിന്ദി പതിപ്പ് സെപ്റ്റംബർ നാലിന് രാജ്യവ്യാപകമായി റിലീസ് ചെയ്യും.

‘ലോക’ എന്ന പേരിൽ ഒരുക്കുന്ന സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കേരളത്തിലെ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി കല്യാണി പ്രിയദർശൻ്റെ പ്രകടനം ഏറെ പ്രശംസ നേടുമ്പോൾ, നസ്‌ലൻ, സാൻഡി തുടങ്ങിയവരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.

ഇന്ത്യയിലെ പ്രമുഖ വിതരണക്കാരായ എജിഎസ് സിനിമാസ് (തമിഴ്നാട്), സിതാര എന്റർടൈൻമെൻ്റ്സ് (തെലുങ്ക്), പെൻ മരുധാർ (ഉത്തരേന്ത്യ) എന്നിവരാണ് ചിത്രത്തിന് വലിയ രീതിയിലുള്ള റിലീസ് സാധ്യമാക്കിയത്. നിമിഷ് രവി ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിച്ച ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ബോക്സ് ഓഫീസിൽ ‘ലോക’ തരംഗം; ഓപ്പണിംഗ് വീക്കെൻഡിൽ 66 കോടി, മുന്നിൽ ‘എമ്പുരാനും’ ‘തുടരുവും’ മാത്രം

ജോഷി-ഉണ്ണി മുകുന്ദൻ കൂട്ടുകെട്ടിൽ ഹൈ-ഒക്ടെയ്ൻ ആക്ഷൻ ചിത്രം; പൂജാ ചടങ്ങുകളോടെ തുടക്കം