in

ജന്മദിന സമ്മാനമായി ‘കത്തനാർ’ ഫസ്റ്റ് ലുക്ക്; ഞെട്ടിക്കുന്ന മേക്കോവറിൽ ജയസൂര്യ!

ജന്മദിന സമ്മാനമായി ‘കത്തനാർ’ ഫസ്റ്റ് ലുക്ക്; ഞെട്ടിക്കുന്ന മേക്കോവറിൽ ജയസൂര്യ!

മലയാള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം “കത്തനാർ – ദി വൈൽഡ് സോർസറർ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ ജയസൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ പോസ്റ്റർ റിലീസ് ചെയ്തത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുതൽമുടക്കിലാണ് ഒരുങ്ങുന്നത്.

ദേശീയ പുരസ്കാരം നേടിയ ‘ഹോം’ എന്ന ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന “കത്തനാർ”, പ്രേക്ഷകർ ഇതുവരെ കേട്ടറിഞ്ഞ ഐതിഹ്യങ്ങളിൽ നിന്ന് വേറിട്ട ഒരു കഥാപാത്രത്തെയും ആഖ്യാനശൈലിയുമാണ് വാഗ്ദാനം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ നിഗൂഢത നിറഞ്ഞ ഏടുകളിലൊന്നായ കടമറ്റത്ത് കത്തനാർ എന്ന പുരോഹിതന്റെ ജീവിതമാണ് ചിത്രം പറയുന്നത്. എന്നാൽ, പതിവ് കഥാസങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്ന ഒരു പുതിയ രൂപത്തിലും ഭാവത്തിലുമാകും ജയസൂര്യയുടെ കത്തനാർ എത്തുകയെന്ന് ഫസ്റ്റ് ലുക്ക് സൂചന നൽകുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

View this post on Instagram

A post shared by Sree Gokulam Movies (@sreegokulammoviesofficial)

അതിനൂതന സാങ്കേതിക വിദ്യയായ വെർച്വൽ പ്രൊഡക്ഷന്റെ സഹായത്തോടെയാണ് ഒന്നര വർഷം നീണ്ട ചിത്രീകരണം പൂർത്തിയാക്കിയത്. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മലയാളത്തിന് പുറമെ മുപ്പതിലധികം ഭാഷകളിൽ രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസിനെത്തുന്നത്. ആർ. രാമാനന്ദാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ജയസൂര്യയെ കൂടാതെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. തെലുങ്കിൽ നിന്ന് അനുഷ്ക ഷെട്ടി, തമിഴകത്തുനിന്ന് പ്രഭുദേവ, സാൻഡി മാസ്റ്റർ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. ഞാൻ ഗന്ധർവൻ ഫെയിം നിതീഷ് ഭരദ്വാജ്, ഹരീഷ് ഉത്തമൻ, കുൽപ്രീത് യാദവ്, വിനീത്, സനൂപ് സന്തോഷ്, ദേവിക സഞ്ജയ്, കോട്ടയം രമേശ്, കിരൺ അരവിന്ദാക്ഷൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. നീൽ ഡി കുഞ്ഞ ഛായാഗ്രഹണവും രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി സംഗീതവും നിർവഹിക്കുന്നു. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവർ സഹനിർമ്മാതാക്കളാണ്.

ചിത്രത്തിന്റെ സാങ്കേതിക മികവിന് പിന്നിലും പ്രഗത്ഭരുടെ നീണ്ട നിരയുണ്ട്. സംവിധായകൻ റോജിൻ തോമസ് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവഹിക്കുന്നത്. രാജീവൻ പ്രൊഡക്ഷൻ ഡിസൈനും, ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ എന്നിവർ ആക്ഷൻ രംഗങ്ങളും ഒരുക്കുന്നു. വിഷ്ണു രാജ് വിഎഫ്എക്സ് സൂപ്പർവൈസറായും സെന്തിൽ നാഥ് വെർച്വൽ പ്രൊഡക്ഷൻ ഹെഡ് ആയും പ്രവർത്തിക്കുന്നു. കൃഷ്ണമൂർത്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സിദ്ധു പനക്കൽ പ്രൊഡക്ഷൻ കൺട്രോളറുമാണ്. കലാ സംവിധാനം – അജി കുട്ടിയാനി, രാം പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ധു പനക്കൽ, പിആർഒ – ശബരി, വാഴൂർ ജോസ്

‘ലോക’ തീർത്ത തരംഗം; നാലാം ദിനം ഷോകൾ രാവിലെ 6 മണി മുതൽ

‘ലോക’യ്ക്ക് ചരിത്രനേട്ടം; മോഹൻലാലിന് ശേഷം ഈ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ താരമായി കല്യാണി