in

പ്രീസെയിൽസിൽ 100 കോടിയും കടന്നു തലൈവർ ആട്ടം; “കൂലി” നാളെ മുതൽ

പ്രീസെയിൽസിൽ 100 കോടിയും കടന്നു തലൈവർ ആട്ടം; “കൂലി” നാളെ മുതൽ

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ‘കൂലി’ നാളെ ആഗോള തലത്തിൽ പ്രദർശനം ആരംഭിക്കുകയാണ്. ഗംഭീര അഡ്വാൻസ് ബുക്കിംഗ് ലഭിക്കുന്ന ചിത്രം തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ റെക്കോർഡ് നേട്ടം സ്വന്തമാക്കിക്കഴിഞ്ഞു. റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ആഗോള തലത്തിൽ 100 കോടി രൂപയാണ് ചിത്രം പ്രീ സെയിൽസിൽ നിന്ന് മാത്രം സ്വന്തമാക്കിയത്.

വിദേശ മാർക്കറ്റിൽ നിന്നും 54 കോടി രൂപ ആദ്യ ദിനത്തിലെ അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടിയ ചിത്രം, ഇന്ത്യൻ ഡൊമസ്റ്റിക് മാർക്കറ്റിൽ നിന്നും സ്വന്തമാക്കിയത് 46 കോടി രൂപയാണെന്നു ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ അഡ്വാൻസ് ബുക്കിംഗ് നമ്പർ ആണിത്. കേരളത്തിൽ നിന്ന് മാത്രം 7 കോടി 15 ലക്ഷം രൂപയുടെ പ്രീ സെയിൽസ് ആണ് ചിത്രം നേടിയത്. കേരളത്തിൽ നിന്ന് 10 കോടിയോ അതിനു മുകളിലോ ആദ്യ ദിന ഓപ്പണിങ് ഡേ കളക്ഷൻ പ്രതീക്ഷിക്കുന്ന ചിത്രം, ആദ്യ ദിനത്തിൽ 150 കോടിക്ക് മുകളിലാണ് ആഗോള ഗ്രോസ് പ്രതീക്ഷിക്കുന്നത്.

കരിയറിലെ അൻപതാം വർഷം ആഘോഷിക്കുന്ന രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി കൂലി മാറുമെന്നും, തമിഴിൽ നിന്ന് ആദ്യമായി ആയിരം കോടി ക്ലബിൽ ഇടം പിടിക്കുന്ന ചിത്രമായി കൂലി മാറിയേക്കാമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആണ്.

സൗബിൻ ഷാഹിർ, നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനും അഭിനയിച്ചിരിക്കുന്നു. പൂജ ഹെഗ്‌ഡെ നൃത്തം ചവിട്ടിയ ‘മോണിക്ക’ എന്ന ഗാനവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

പണം വാരാൻ ബോളിവുഡിന്റെ വാർ 2; ആദ്യ ദിന ബോക്സ് ഓഫീസ് പ്രവചനം ഇങ്ങനെ

പഴയ ട്രാക്കിൽ പൊളി വൈബിൽ നിവിൻ പോളി; ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ ടീസർ