in

മോഹൻലാൽ ചിത്രമൊരുക്കാൻ സമീർ താഹിർ?

മോഹൻലാൽ ചിത്രമൊരുക്കാൻ സമീർ താഹിർ?

മോഹൻലാലിനെ നായകനാക്കി ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിർ എന്ന് വാർത്തകൾ. സമീർ താഹിർ മോഹൻലാലിനോട് ഒരു കഥ പറഞ്ഞെന്നും മോഹൻലാൽ അതിനു സമ്മതം മൂളി എന്നുമാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. ഇപ്പോൾ തിരക്കഥാ രചനയിലേക്കു കടന്ന സമീറും ടീമും അടുത്ത വർഷമാണ് ഈ ചിത്രവുമായി മുന്നോട്ടു പോവുക എന്നും വാർത്തകൾ പറയുന്നു.

ചാപ്പാ കുരിശ്, നീലാകാശം പച്ച കടൽ ചുവന്ന ഭൂമി, കലി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സമീർ താഹിർ ഒട്ടേറെ വമ്പൻ ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ചിട്ടുമുണ്ട്. ബിഗ് ബി, ബാംഗ്ലൂർ ഡേയ്സ്, മിന്നൽ മുരളി, ആവേശം, ഡയമണ്ട് നെക്ക്ലേസ് എന്നിവയാണ് അദ്ദേഹം കാമറ ചലിപ്പിച്ച പ്രധാന ചിത്രങ്ങൾ.

ഇപ്പോൾ ദിലീപ് നായകനായ ഭ.ഭ.ബായിലെ അതിഥി വേഷം ചെയ്യുന്ന മോഹൻലാൽ അതിനു ശേഷം രജനികാന്ത് നായകനായ’ ജയിലർ 2′ ലാണ് അഭിനയിക്കുക. ജീത്തു ജോസഫ് ഒരുക്കുന്ന ‘ദൃശ്യം 3 ‘, മഹേഷ് നാരായണൻ ഒരുക്കുന്ന ‘പാട്രിയറ്റ്’, ഓസ്റ്റിൻ ഡാൻ ഒരുക്കുന്ന ‘L365 ‘ എന്നിവയാണ് അദ്ദേഹം ഇനി ചെയ്യാൻ പോകുന്ന മറ്റു ചിത്രങ്ങൾ. ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്ക’ത്തിൽ അദ്ദേഹം അതിഥി താരമായും എത്തുമെന്നും വാർത്തകളുണ്ട്.

ഇവ കൂടാതെ അമൽ നീരദ്, കൃഷാന്ത്‌, ബ്ലെസി ചിത്രങ്ങളും അദ്ദേഹത്തെ കാത്തിരിക്കുന്നു. ഏതാനും അന്യ ഭാഷ ചിത്രങ്ങളിലും അദ്ദേഹം വേഷമിടുമെന്നും അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. പുതു തലമുറയിലെ ആളുകളുടെ കഥകളാണ് അദ്ദേഹം ഇപ്പോൾ കൂടുതലായി പരിഗണിക്കുന്നതെന്നും സൂചനയുണ്ട്. ‘ലവ് അണ്ടർ കൺസ്ട്രക്ഷൻ’ എന്ന വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ വിഷ്ണു ജി രാഘവും മോഹൻലാലിനോട് കഥ പറഞ്ഞിട്ടുണ്ടെന്നും ജി സുരേഷ് കുമാർ ആണ് ചിത്രം നിർമ്മിക്കുക എന്നും അടുത്തിടെ വാർത്തകൾ വന്നിരുന്നു.

എസ് ജെ സൂര്യ – ശ്രീ ഗോകുലം മൂവീസ് ടീമിന്റെ ‘കില്ലർ’; ഫസ്റ്റ് ലുക്ക് പുറത്ത്

‘മേനേ പ്യാർ കിയ’ ഓണം റിലീസായി ഓഗസ്റ്റ് 29ന് എത്തും; പുതിയ പോസ്റ്റർ പുറത്ത്