in

എസ്.ജെ. സൂര്യയും ശ്രീ ഗോകുലം മൂവീസും ഒന്നിക്കുന്ന കില്ലറിന് എ.ആർ. റഹ്മാൻ സംഗീതം ഒരുക്കും

എസ്.ജെ. സൂര്യയും ശ്രീ ഗോകുലം മൂവീസും ഒന്നിക്കുന്ന കില്ലറിന് എ.ആർ. റഹ്മാൻ സംഗീതം ഒരുക്കും

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കില്ലറി’ന് സംഗീത സംവിധാനം ഒരുക്കുന്നത് പ്രശസ്ത സംഗീതജ്ഞൻ എ.ആർ. റഹ്മാൻ. ശ്രീ ഗോകുലം മൂവീസും എസ്.ജെ. സൂര്യയുടെ നിർമ്മാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ശ്രീ ഗോകുലം മൂവീസിന് വേണ്ടി എ.ആർ. റഹ്മാൻ സംഗീതം ചെയ്യുന്ന ആദ്യ ചിത്രമാണിത് എന്ന പ്രത്യേകതയുമുണ്ട്. ഈ ചിത്രത്തിലൂടെ തമിഴ് സിനിമാ നിർമ്മാണ രംഗത്തേക്ക് ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമായി കടന്നുവരികയാണ്. വി.സി. പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്സ്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

എസ്.ജെ. സൂര്യ സംവിധാനം ചെയ്ത ‘നാനി’, ‘ന്യൂ’, ‘അൻപേ ആരുയിരേ’, ‘പുലി’ തുടങ്ങിയ ചിത്രങ്ങൾക്കും എ.ആർ. റഹ്മാൻ സംഗീതമൊരുക്കിയിട്ടുണ്ട്. ‘വാലി’, ‘ഖുഷി’, ‘ന്യൂ’ തുടങ്ങിയ വിജയ ചിത്രങ്ങളൊരുക്കിയ എസ്.ജെ. സൂര്യ ഇത്തവണ ഒരു വലിയ താരനിരയെ അണിനിരത്തിയാണ് ‘കില്ലർ’ ഒരുക്കുന്നത്.

വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രം അഞ്ച് ഭാഷകളിലായിരിക്കും റിലീസ് ചെയ്യുക. ഇന്ത്യൻ സിനിമയിലെ പ്രമുഖരായ പ്രതിഭകളാണ് ഈ ചിത്രത്തിന്റെ അണിയറയിലും അഭിനേതാക്കളായും അണിനിരക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

‘കില്ലർ’ കൂടാതെ, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ മലയാളത്തിൽ സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’, ജയസൂര്യ നായകനാകുന്ന ‘കത്തനാർ’, ദിലീപ് നായകനാകുന്ന ‘ഭ.ഭ.ബ.’ തുടങ്ങിയ വലിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഒറ്റ സിനിമയിൽ ഒതുക്കാനാവാത്ത ഒന്നിലധികം ചാപ്റ്ററുകളുള്ള കഥയാണ് ‘ലോകഃ’യുടേത്, വെളിപ്പെടുത്തി സംവിധായകൻ

മലയാളത്തിന്റെ മോഹൻലാൽ ഇനി പോലീസ് വേഷത്തിൽ; L365 പ്രഖ്യാപിച്ചു