in

പെപ്പയുടെ ‘കാട്ടാളനി’ൽ സംഭാഷണങ്ങൾ ഒരുക്കാൻ ഉണ്ണി ആർ

പെപ്പയുടെ ‘കാട്ടാളനി’ൽ സംഭാഷണങ്ങൾ ഒരുക്കാൻ ഉണ്ണി ആർ

‘മാർക്കോ’ എന്ന വിജയചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘കാട്ടാളനി’ൽ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആർ സംഭാഷണങ്ങൾ ഒരുക്കുന്നു. ‘ഡയലോഗുകളുടെ ആൽക്കെമിസ്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉണ്ണി ആറിനെ ‘കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം’ എന്ന് കുറിച്ചുകൊണ്ട് ക്യൂബ്സ് എന്റർടൈൻമെന്റ്സ് പുതിയ ഒരു പോസ്റ്ററും പുറത്തിറക്കി.

സംഭാഷണങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ആകർഷിക്കുന്നതിൽ പ്രഗത്ഭനായ ഉണ്ണി ആർ, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് കൂടിയാണ്. ‘ബിഗ് ബി’, ‘കേരള കഫേ’, ‘അൻവർ’, ‘ചാപ്പാ കുരിശ്’, ‘ബാച്ചിലർ പാർട്ടി’, ‘ചാർളി’ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ഉണ്ണി ആർ തൻ്റെ രചനാപാടവം തെളിയിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ സംഭാഷണങ്ങൾ സമ്മാനിച്ച അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് ‘കാട്ടാളനിലും’ ഹൃദയത്തിൽ തട്ടുന്ന സംഭാഷണ ശകലങ്ങൾ പിറവിയെടുക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

View this post on Instagram

A post shared by Cubes Entertainments®️ (@cubesentertainments)

ആന്റണി വർഗീസ് പെപ്പെ നായകനാവുന്ന ഈ ചിത്രത്തിൽ രജിഷ വിജയൻ ആണ് നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളെ കൂടാതെ, പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധേയരായ സുനിൽ, കബീർ ദുഹാൻ സിംഗ്, റാപ്പർ ബേബി ജീൻ എന്നിവരും ചിത്രത്തിലുണ്ട്. ജഗദീഷ്, സിദ്ദിഖ് തുടങ്ങിയ മലയാളത്തിലെ പ്രിയതാരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. പെപ്പെ ചിത്രത്തിൽ തന്റെ യഥാർത്ഥ പേരായ ആന്റണി വർഗീസ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

‘ഓങ്-ബാക്ക് 2’, ‘ബാഹുബലി-2: കൺക്ലൂഷൻ’, ‘ജവാൻ’, ‘ബാഗി 2’, ‘പൊന്നിയൻ സെൽവൻ പാർട്ട് 1’ തുടങ്ങിയ വലിയ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ ലോകപ്രശസ്ത സ്റ്റണ്ട് കോറിയോഗ്രാഫർ കെച്ച കെംബഡികെയാണ് ‘കാട്ടാളനിൽ’ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. കന്നഡയിലെ പ്രശസ്ത സംഗീത സംവിധായകൻ അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ‘കാന്താര ചാപ്റ്റർ 2’ വിന് ശേഷം അജനീഷ് സംഗീതം നൽകുന്ന ചിത്രം എന്ന പ്രത്യേകതയും ‘കാട്ടാളനു’ണ്ട്. ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പോൾ ജോർജ്ജ് ആണ്.

മലയാളത്തിലെ പ്രമുഖ എഡിറ്റർ ഷമീർ മുഹമ്മദ് എഡിറ്റിംഗും, ശ്രദ്ധേയ ഛായാഗ്രാഹകൻ രണദേവ് ഛായാഗ്രഹണവും നിർവഹിക്കുന്നു. എം.ആർ രാജാകൃഷ്ണൻ ഓഡിയോഗ്രഫിയും, സുനിൽ ദാസ് പ്രൊഡക്ഷൻ ഡിസൈനറായും പ്രവർത്തിക്കുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്

മാസ്സ് ആക്ഷൻ – കോമഡി ഷോയുമായി വിന്റേജ് ദിലീപ്; ഭ.ഭ.ബ ടീസർ കാണാം

വടക്കുനോക്കിയന്ത്രം ഓർമ്മിപ്പിച്ച് അൽത്താഫും അനാർക്കലിയും; ‘ഇന്നസെൻ്റ്’ സെക്കൻഡ് ലുക്ക് പുറത്ത്