in

തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച് ‘തല’ തുടരുന്നു; കോടികൾ വാരി ഛോട്ടാ മുംബൈ റീ റിലീസ്!

തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച് ‘തല’ തുടരുന്നു; കോടികൾ വാരി ഛോട്ടാ മുംബൈ റീ റിലീസ്; കണക്കുകൾ ഇതാ

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചു കൊണ്ട് മോഹൻലാൽ നായകനായ ഛോട്ടാ മുംബൈയുടെ റീ റിലീസ് പതിപ്പ് കുതിപ്പ് തുടരുന്നു. ലിമിറ്റഡ് റിലീസ് ആയെത്തിയ ചിത്രം പ്രവർത്തി ദിവസങ്ങളിലും ഗംഭീര കളക്ഷൻ നേടിയാണ് കുതിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസം പിന്നിടുമ്പോൾ കേരളത്തിൽ നിന്ന് മാത്രം രണ്ടര കോടിക്ക് മുകളിലാണ് ചിത്രം നേടിയ കളക്ഷൻ എന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.

ആഗോള ഗ്രോസ് ആയി ചിത്രം 3 കോടിയിലേക്കാണ് കുതിക്കുന്നത്. മലയാള സിനിമയിലെ റീ റിലീസ് റെക്കോർഡുകളിൽ ഇതിനോടകം നാലാം സ്ഥാനത്ത് എത്തിയ ഛോട്ടാ മുംബൈക്ക് മുന്നിൽ ഉള്ളതും മൂന്ന് മോഹൻലാൽ ചിത്രങ്ങൾ തന്നെയാണ്. ദേവദൂതൻ (5 കോടി 40 ലക്ഷം ആഗോള ഗ്രോസ്). സ്ഫടികം (4 കോടി 94 ലക്ഷം), മണിച്ചിത്രത്താഴ് (4 കോടി 64 ലക്ഷം) എന്നിവയാണ് ആ ചിത്രങ്ങൾ.

ഛോട്ടാ മുംബൈ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റുകളിൽ കൂടുതൽ സ്‌ക്രീനുകളിലേക്ക് എത്തുന്നതിനൊപ്പം, ഓവർസീസ് റിലീസും പൂർണ്ണമാകുമ്പോൾ ഈ ചിത്രങ്ങളുടെ റെക്കോർഡ് തകർക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ ജൂൺ പതിമൂന്നിനുള്ള ഹൈദരാബാദ് ഫാൻസ്‌ ഷോ ടിക്കറ്റുകൾ ഇതിനോടകം വിറ്റു തീർന്നു കഴിഞ്ഞു. പുത്തൻ റിലീസുകളെ വരെ പിന്തള്ളിയുള്ള ബുക്കിം​ഗ് ആണ് ചിത്രത്തിന് കേരളത്തിലും ലഭിക്കുന്നത്.

ആയിരത്തിലധികം സീറ്റുകളുള്ള എറണാകുളം കവിത, കോഴിക്കോട് അപ്സര തുടങ്ങിയ സ്‌ക്രീനുകളിൽ വർക്കിംഗ് ഡേയിൽ വരെ വൈകുന്നേരത്തെ എല്ലാ ഷോകളും ഹൗസ്ഫുൾ ആയാണ് കളിക്കുന്നത്. 2007ൽ അൻവർ റഷീദിന്റെ സംവിധാനത്തിൽ റിലീസ് ഛോട്ടാ മുംബൈ രചിച്ചത് ബെന്നി പി നായരമ്പലമായിരുന്നു. ഭാവന നായിക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദ​േവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍, ബാബുരാജ്, കലാഭവൻ മണി തുടങ്ങി ഒട്ടനവധി താരങ്ങൾ വേഷമിട്ടിട്ടുണ്ട്. മണിയൻ പിള്ള രാജുവാണ് ചിത്രത്തിന്റെ നിർമ്മാതാവ്.

സ്‌ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് ഒരു സിനിമ; ‘ഈവലയം’ ജൂൺ 13-ന് തിയേറ്ററുകളിലേക്ക്

ധനുഷ് ചിത്രം ‘കുബേര’യിലെ ‘പിപി പിപി ഡും ഡും ഡും’ ഗാനം പുറത്ത്