in

പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററുകൾ എത്തിച്ചവർ തന്നെ എമ്പുരാനെയും വിവിധ സംസ്ഥാനങ്ങളിൽ എത്തിക്കും; ഡിസ്ട്രിബൂഷൻ പാർട്ണേഴ്സ് ഇവർ

പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററുകൾ എത്തിച്ചവർ തന്നെ എമ്പുരാനെയും വിവിധ സംസ്ഥാനങ്ങളിൽ എത്തിക്കും; ഡിസ്ട്രിബൂഷൻ പാർട്ണേഴ്സ് ഇവർ

മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ ഒരുങ്ങുന്നത് മെഗാ പാൻ ഇന്ത്യൻ റിലീസിന്. ആഗോള തലത്തിലും ഇന്ത്യയിലും വമ്പൻ ഡിസ്ട്രിബൂഷൻ ടീമുകളാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. വിദേശ മാർക്കറ്റിൽ ആശീർവാദ് റിലീസിന്റെ നേതൃത്വത്തിൽ ഫാർസ് ഫിലിംസ്, സൈബർ സിസ്റ്റംസ്, ട്രൈകളർ എന്റെർറ്റൈന്മെന്റ്സ്, ആർഎഫ്റ്റി ഫിലിംസ്, പ്രൈം മീഡിയ യു എസ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് ചിത്രം എത്തിക്കുന്നത്.

കേരളത്തിൽ ആശീർവാദ് സിനിമാസ് നേരിട്ട് വിതരണം ചെയ്യുന്ന ചിത്രം നോർത്ത് ഇന്ത്യയിൽ വിതരണം ചെയ്യുന്നത് അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ്. പുഷ്പ 2 , കെ ജി എഫ് തുടങ്ങി വമ്പൻ തെന്നിന്ത്യൻ ചിത്രങ്ങൾക്ക് നോർത്തിൽ ഗംഭീര റിലീസ് ഒരുക്കിയ ടീം ആണ് എ എ ഫിലിംസ്. തെലുങ്കിൽ ഈ ചിത്രം എത്തിക്കുന്നത് അവിടുത്തെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആണ്. പ്രമുഖ നിർമ്മാതാവ് ദിൽ രാജു ആണ് ഇതിനു നേതൃത്വം നൽകുന്നത്.

കന്നഡയിൽ കെജിഎഫ്, സലാർ, കാന്താര എന്നിവ നിർമ്മിച്ച ഹോംബാലെ ഫിലിംസും, തമിഴിൽ റെഡ് ജയ്ൻറ്റ് മൂവീസും ആയിരിക്കും ചിത്രം വിതരണം ചെയ്യുക എന്നുമാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ വരുന്നത്. അതിൻ്റെ പ്രഖ്യാപനവും വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. മാർച്ച് 27 നു മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം ആഗോള റിലീസായി എത്തും. ആശീർവാദ് സിനിമാസ്, ഗോകുലം മൂവീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും രചിച്ചത് മുരളി ഗോപിയുമാണ്.

ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസിനാണ് ഒരുങ്ങുന്നത്. മാർച്ച് 27 ഇന്ത്യൻ സമയം രാവിലെ ആറ് മണിക്ക് ചിത്രത്തിന്റെ ഷോ ലോകം മുഴുവൻ ആരംഭിക്കും.

ഭ്രമയുഗം ടീം മുഴുവനും ഒപ്പം; പ്രണവ് മോഹൻലാലും രാഹുൽ സദാശിവനും ഒന്നിക്കുന്ന ഹൊറർ മിസ്റ്ററി ത്രില്ലർ ഏപ്രിലിൽ

എമ്പുരാൻ അപ്ഡേറ്റ്സ്: കർണാടകയിൽ ചിത്രത്തിന് വമ്പൻ റിലീസ് നല്കാൻ കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്, ട്രെയിലർ കണ്ട് രജിനികാന്ത്