in

ബോക്സ് ഓഫീസിൽ തീ പ്രകടനം, ഓപ്പണിങ് വീക്കെൻഡിൽ 31 കോടിയും കടന്ന് ‘മാർക്കോ’; റിപ്പോർട്ട്

ബോക്സ് ഓഫീസിൽ തീ പ്രകടനം, ഓപ്പണിങ് വീക്കെൻഡിൽ 31 കോടിയും കടന്ന് ‘മാർക്കോ’; റിപ്പോർട്ട്

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി മുന്നേറുകയാണ്. ഡിസംബർ ഇരുപതിന്‌ റിലീസ് ചെയ്ത ഈ ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. ക്യൂബ്സ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, ഹനീഫ് അദനി രചിച്ചു സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ വമ്പൻ വിജയത്തോടെ സൂപ്പർതാര പദവിയിലേക്കാണ് ഉണ്ണി മുകുന്ദൻ എത്താനൊരുങ്ങുന്നത്.

റിലീസ് ചെയ്ത് ആദ്യ വീക്കെൻഡ് കഴിയുമ്പോൾ ഈ ചിത്രം നേടിയ ആഗോള ഗ്രോസ് 31 കോടിക്ക് മുകളിലാണ്. കേരളത്തിൽ നിന്ന് മാത്രം 14 കോടി രൂപ മൂന്നു ദിവസം കൊണ്ട് നേടിയ ചിത്രം ഗൾഫിൽ നിന്ന് നേടിയത് 12 കോടി 60 ലക്ഷമാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 2 കോടി രൂപയ്ക്കു മുകളിൽ നേടിയ ചിത്രം ബ്രിട്ടീഷ് മാർക്കറ്റിൽ നിന്ന് നേടിയത് ഒരു കോടിയോളമാണ്.

കേരളത്തിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശത്തും ഗംഭീര ബോക്സ് ഓഫീസ് പ്രകടനം കാഴ്ച വെക്കുന്ന ഈ ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യത്തേതും, മലയാള സിനിമയിലെ ഒന്പതാമത്തേയും നൂറു കോടി ചിത്രമായി മാറുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും സിനിമാ ലോകവും. അൻപത് കോടി ക്ലബിൽ ഇടം പിടിച്ച മാളികപ്പുറം ആണ് ഇതുവരെയുള്ള ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്.

മലയാള സിനിമയിലെ എന്ന് മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വയലൻസ് ഉള്ള ചിത്രമെന്ന് പ്രേക്ഷകരും നിരൂപകരും വിശേഷിപ്പിക്കുന്ന മാർക്കോയിൽ അഭിമന്യു തിലകൻ, കബീർ ദുഹാൻ സിങ്, സിദ്ദിഖ്, ജഗദീഷ്, ആന്സന് പോൾ, യുക്തി തരേജ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.

ഡാര്‍ക്ക്‌ സീക്രട്ട്സുമായി ഒരു കുടുംബം; ജോജുവും സുരാജും ഒന്നിക്കുന്ന ‘നാരായണീന്‍റെ മൂന്നാണ്മക്കൾ’ ടീസര്‍ പുറത്ത്…

അഭിനയ സിദ്ധി കൊണ്ട് ത്രസ്സിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം; ബറോസിന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി