in

സംവിധായകനായി കലാഭവൻ പ്രജോദ്, അവതരിപ്പിക്കാൻ നിവിൻ പോളി; ‘പ്രേമപ്രാന്ത്’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

സംവിധായകനായി കലാഭവൻ പ്രജോദ്, അവതരിപ്പിക്കാൻ നിവിൻ പോളി; ‘പ്രേമപ്രാന്ത്’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളത്തിലെ പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കലാഭവൻ പ്രജോദ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. ‘പ്രേമപ്രാന്ത്’ എന്നാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും ഇന്ന് പുറത്തു വിട്ടു. മലയാളത്തിലെ യുവ സൂപ്പർതാരം നിവിൻ പോളി അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ആയാണ് ഒരുക്കുന്നതെന്നാണ് സൂചന.

1983, ആക്ഷൻ ഹീറോ ബിജു എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ എബ്രിഡ് ഷൈൻ ആണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. എബ്രിഡ് ഷൈന്റെ മകൻ ഭഗത് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് “പ്രേമപ്രാന്ത്”. നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ 2014 -ൽ ഒരുക്കിയ 1983 എന്ന ചിത്രത്തിൽ ബാലതാരമായി ആണ് ഭഗത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിവിൻ പോളിയുടെ മകന്റെ വേഷമാണ് അതിൽ ഭഗത് അവതരിപ്പിച്ചത്.

2021 ഇൽ പുറത്തിറങ്ങിയ സൗബിൻ ഷാഹിർ- ലാൽ ജോസ് ചിത്രമായ “മ്യാവൂ” വിലും ഭഗത് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇഷാൻ ചാബ്ര സംഗീതമൊരുക്കുന്ന പ്രേമപ്രാന്തത്തിലെ നായിക ഉൾപ്പെടെയുള്ള മറ്റു അഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായിട്ടില്ല എന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

മിമിക്രിയിലൂടെ സിനിമയിൽ എത്തിയ കലാഭവൻ പ്രജോദിന്റെ ആദ്യ ചലച്ചിത്രം 2002 ഇൽ പുറത്തിറങ്ങിയ ലാൽജോസ് -ദിലീപ് ചിത്രം മീശമാധവൻ ആണ്. ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധേയനായ താരമാണ്പ്രജോദ് കലാഭവൻ. 1983 , ആക്ഷൻ ഹീറോ ബിജു എന്നിവക്ക് ശേഷം പൂമരം, മഹാവീര്യർ, ദി കുങ്ഫു മാസ്റ്റർ എന്നീ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള എബ്രിഡ് ഷൈൻ ഇനി ആക്ഷൻ ഹീറോ ബിജു 2 ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.

കോമഡി പശ്ചാത്തലത്തിൽ ഒരു ബയോ ഫിക്ഷണല്‍ സിനിമ; ‘PDC അത്ര ചെറിയ ഡിഗ്രി അല്ല’ ചിത്രീകരണം ആരംഭിച്ചു

ഒരു കള്ള് ഷാപ്പിൽ നടക്കുന്ന ക്രൈം, അന്വേഷിക്കാൻ ബേസിലും; ഡാര്‍ക്ക്‌ ഹ്യൂമര്‍ ചിത്രം ‘പ്രാവിൻ കൂട് ഷാപ്പ്’ ട്രെയിലർ പുറത്ത്