in

വിതരണ ശൃംഖല ജിസിസിലേക്ക് വ്യാപിപ്പിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ്; ‘ലക്കി ഭാസ്കർ’ ആദ്യ ചിത്രം

വിതരണ ശൃംഖല ജിസിസിലേക്ക് വ്യാപിപ്പിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ്; ‘ലക്കി ഭാസ്കർ’ ആദ്യ ചിത്രം

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിന് പുറമെ ജിസിസി രാജ്യങ്ങളിലേക്ക് വിതരണ ശൃംഖല വ്യാപിപ്പിക്കുന്നു. ദുൽഖർ തന്നെ നായകനായി എത്തുന്ന ‘ലക്കി ഭാസ്കർ’ ആണ് ആദ്യ റിലീസ്. കേരളത്തിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ വിതരണം ചെയ്ത വേഫെറർ ഫിലിംസ്, ഇന്ത്യൻ സിനിമകളുടെ ഏറ്റവും വലിയ അന്താരാഷ്ട്ര വിപണികളിലൊന്നായ മിഡിൽ ഈസ്റ്റിലേക്ക് പ്രവേശിച്ച് പുതിയ ഒരു തുടക്കം കുറിക്കുകയാണ്.

ദീപാവലി റിലീസായി ഒക്ടോബർ 31-നാണ് ലക്കി ഭാസ്കർ തിയേറ്ററുകളിൽ എത്തുന്നത്. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും ചെയ്ത ഈ ചിത്രം, ഗൾഫ് രാജ്യങ്ങളിൽ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ വേഫെറർ ഫിലിംസ് വിതരണം ചെയ്യും. കേരളത്തിന് പുറമെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഈ അന്താരാഷ്ട്ര റിലീസ് ദുൽഖറിന്റെ കമ്പനിയുടെ വളർച്ചയെ കൂടുതൽ ശക്തിപ്പെടുത്തും. മാത്രവുമല്ല, നടനെന്നതിലുപരി ഒരു നിർമ്മാതാവും വിതരണക്കാരനുമെന്ന നിലയിൽ കൂടി ദുൽഖർ സൽമാന്റെ വലിയ നേട്ടങ്ങളിലൊന്നായി ഇത് മാറും.

അതേ സമയം, കഴിഞ്ഞ ദിവസം റിലീസായ ലക്കി ഭാസ്കറിന്റ ട്രെയിലർ മികച്ച പ്രതികരണങ്ങൾ നേടുകയാണ്. “സാധാരണക്കാരന്റെ അസാധാരണ യാത്ര” എന്ന വിശേഷണത്തോടെ വരുന്ന ചിത്രം സസ്‌പെൻസും ആകാംഷയും നിറഞ്ഞ ഒരു പീരീഡ് ഡ്രാമയാണ്. 1980-90കളിലെ ബോംബെയെ പശ്ചാത്തലമാക്കിയുള്ള ഈ കഥ പണത്തിനായി അപകടകരമായ വെല്ലുവിളികൾ ഏറ്റെടുക്കുന്ന ഭാസ്കർ കുമാർ എന്ന മനുഷ്യനെയാണു കഥാതന്തുവാക്കുന്നത്.

സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കർ നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. കല്യാണി പ്രിയദർശൻ, നസ്‌ലൻ ടീമൊന്നിക്കുന്ന അരുൺ ഡൊമിനിക് ചിത്രമാണ് വേഫെറർ ഫിലിംസ് ഇപ്പോൾ മലയാളത്തിൽ നിർമ്മിക്കുന്നത്.

Content Highlights: Dulquer Salmaan’s Wayfarer Films Expands to the GCC with ‘Lucky Bhaskar’ as its First Gulf Release

“ഹെലികോപ്റ്റർ വന്നു, ഇനി ഒരു യുഎഫ്ഒ വരട്ടെ എന്ന് ടൊവിനോ”; ‘എമ്പുരാൻ’ പുരോഗമിക്കുന്നു…

കേരളത്തിൽ 40 ലക്ഷത്തിന് മുകളിൽ ടിക്കറ്റുകൾ വിറ്റു പോയ ചിത്രങ്ങൾ; കൂടുതലും മോഹൻലാൽ ചിത്രങ്ങൾ